ബോബി മാത്യു നഴ്‌സിംഗില്‍ ഡോക്ടറേറ്റ് നേടി

9:59 pm 4/5/2017

ഹൂസ്റ്റണ്‍: അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് മെഡിക്കല്‍ ബ്രാഞ്ച് ഗാല്‍വെസ്റ്റണില്‍നിന്നു നഴ്‌സിങ്ങില്‍ ബോബി മാത്യു ഡോക്ടറേറ്റ് നേടി. എംഡി ആന്‍ഡേഴ്‌സണ്‍ കാന്‍സര്‍ സെന്ററില്‍ (ഹൂസ്റ്റണ്‍) ഗൈനക്കോളജി വിഭാഗത്തില്‍ നഴ്‌സ് പ്രാക്ടീഷണര്‍ ആയി ജോലി ചെയ്യുന്ന ബോബി മാത്യു, പള്ളം കരുമ്പുംകാലായില്‍ കുടുംബാംഗമായ ജയിംസ് മാത്യുവിന്റെ ഭാര്യയും കോട്ടയം വാകത്താനം മുട്ടത്തുകരയില്‍ തോമസ് പീറ്ററിന്റെയും മോളി കുര്യന്റെയും മകളുമാണ്. മക്കള്‍ എവെലിനും ലിഷയും.