ബ്രസീലിൽ മയക്ക്​ മരുന്ന്​ സംഘം പൊലീസ്​ ഹെലികോപ്​റ്റർ വെടിവെച്ച് വീഴ്ത്തി

02:17 pm 20/11/2016

download (2)
ബ്രസീലിയ: ബ്രസീലിൽ മയക്ക്​ മരുന്ന്​ സംഘം പൊലീസ്​ ഹെലികോപ്​റ്റർ വെടിവെച്ച് വീഴ്ത്തി. നാലു പൊലീസുകാർ കൊല്ലപ്പെട്ടു. തലസ്​ഥാന നഗരമായ റിയോ ഡി ജനീറോയിൽ ഇന്ന്​​ പുലർച്ചെയായിരുന്നു​ സംഭവം.

അപകട​ കാരണത്തെക്കുറിച്ച്​ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നാണ്​ വ്യോമയാന വിഭാഗം അറിയിച്ചിരിക്കുന്നത്​. റിയോഡി ജനീറയുടെ സമീപ സ്​ഥലമായ സിദാദി ദി ദിയൂസിൽ അക്രമികളും പൊലീസും തമ്മിൽ വെടിവെപ്പ്​ തുടരുകയാണെന്ന്​ ദൃക്​സാക്ഷികൾ അറിയിച്ചിട്ടുണ്ട്​.

മയക്കു മരുന്ന്​ സംഘങ്ങൾക്കെതിരെയുള്ള പൊലീസ്​ നടപടിയെ സഹായിക്കാനെത്തിയതായിരുന്നു അക്രമത്തിനിരയായ ഹെലിക്കോപ്റ്റർ.

200​​9 ലും പൊലീസി​നെതിരെ മയക്ക്​ മരുന്ന്​ സംഘങ്ങളുടെ അക്രമങ്ങളുണ്ടായിട്ടുണ്ട്​. 2016 സെപ്​തംവരെ മയക്കുമരുന്ന്​ സംഘങ്ങളുമായുള്ള സംഘട്ടനത്തിൽ 3649 മരണങ്ങൾ റിപ്പോർട്ട്​ ചെയ്​തു.