സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ “ജൂബിലി ഇയര്‍ ഓഫ് മേഴ്‌സി’ സമാപനവും തീര്‍ത്ഥാടനവും നവംബര്‍ 20-ന് ഞായറാഴ്ച

11:17 am 20/11/2016

– സെബാസ്റ്റ്യന്‍ ആന്റണി
Newsimg1_10007527
ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ “ജൂബിലി ഇയര്‍ ഓഫ് മേഴ്‌സി’ സമാപന ചടങ്ങുകള്‍ നവംബര്‍ 18,19,20 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഭക്തിനിര്‍ഭരമായി ആചരിക്കുന്നു.

“നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നത് പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍’ എന്ന ആപ്തവാക്യവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ ആരംഭിച്ച ‘കരുണയുടെ വിശുദ്ധ വര്‍ഷ ആചാരണം ‘ സമാപന ചടങ്ങുകള്‍ ക്രിസ്തുരാജ തിരുന്നാളായ നവംബര്‍ 20 നു ഹില്‍സ്ബര്‍ഗിലുള്ള സെന്റ് ജോസഫ് ദേവാലയത്തിലേക്ക് ഇടവക സമൂഹം നടത്തുന്ന തീര്‍ത്ഥാടനത്തോടെ ‘ജൂബിലി ഇയര്‍ ഓഫ് മേഴ്‌സി’ ക്ക് സമാപനം കുറിക്കും.

വെള്ളിയാഴ്ച ആരംഭിച്ച 1001 മണി ജപമാലയോടെ സമാപന ചടങ്ങുകള്‍ക്ക് സോമര്‍സെറ്റ് ദേവാലയം തുടക്കം കുറിച്ചു . ദേവാലയത്തിലെ യുവജനങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷമായി ‘ജൂബിലി ഇയര്‍ ഓഫ് മേഴ്‌സി’ യോടനുബന്ധിച്ചു നടത്തിവന്ന പരിപാടികളുടെ സംക്ഷിപ്ത ചിത്രം ദേവാലയത്തില്‍ പ്രദര്‍ശിപ്പിക്കും. ശനിയാഴ്;യാണ് ഇത് ദേവാലയത്തില്‍ നടക്കുക.

നവംബര്‍ 20 ന് ഞായറായ്ച്ച രാവിലെ 11.15 ന് നടക്കുന്ന ആഘോഷമായ വിശുദ്ധ ദിവ്യബലിയോടെ സമാപന ചടങ്ങുകള്‍ ആരംഭിക്കുമെന്ന് വികാരി ഫാ. തോമസ് കാടുകപ്പിള്ളി അറിയിച്ചു.

മാനവസ്‌നേഹത്തിന്റെ പുതിയ മാനങ്ങള്‍ അവയവദാനത്തിലൂടെ വിളംബരം ചെയ്ത പ്രശസ്ത ധ്യാന ഗുരുവും, കേരളാ കിഡ്‌നി ഫൗണ്ടേഷന്റെ സ്ഥാപകനുമായ ഫാ. ഡേവിസ് ചിറമേല്‍ ദിവ്യബലിക്ക് നേതൃത്വം നല്‍കും. ദിവ്യബലിക്കുശേഷം കരുണ കൊന്തയും തുടര്‍ന്നു ഹില്‍സ്ബര്‍ഗിലുള്ള സെന്റ് ജോസഫ് ദേവാലയത്തിലേക്ക് തീര്‍ത്ഥാടനവും നടക്കും. തീര്‍ത്ഥാടനത്തിന്റെ ഭാഗമായി കാരുണ്യ വാതില്‍ കടന്ന് സമ്പൂര്‍ണ ദണ്ഡവിമോചനം നേടാനുള്ള അവസരം ഹില്‍സ്ബര്‍ഗിലുള്ള സെന്റ് ജോസഫ് ദേവാലയത്തില്‍ ഒരുക്കിയിട്ടുള്ളതായി സംഘാടകനായ ജോജോ ചിറയില്‍ അറിയിച്ചു.

സമ്പൂര്‍ണ ദണ്ഡവിമോചനം നേടുന്നതിനായി താഴെ പറയുന്ന നിബന്ധനകള്‍ കൂടി സംഘാടകര്‍ അറിയിക്കുന്നു.

1. ആത്മാര്‍ത്ഥമായ കുമ്പസാരം നടത്തുക (കുമ്പസാരത്തിനുള്ള സൗകര്യം നമ്മുടെ പള്ളിയില്‍ തന്നെ ഒരുക്കിയിട്ടുണ്ട്)
2. കാരുണ്യസ്പര്‍ശത്തോടെ കുര്‍ബാനയില്‍ പങ്കുചേരുക
3. തിരുവത്താഴം സ്വീകരിക്കുക4. കാരുണ്യ കവാടം കടന്നുവരിക
5. വിശ്വാസത്തിന്റെ പാത സ്വീകരിക്കുക (ശ്ലീഹാമാരുടെ വിശ്വാസ പ്രമാണം)
6. പരിശുദ്ധ പിതാവിനും അവന്റെ ലക്ഷ്യങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്,ടോം പെരുമ്പായില്‍ (ട്രസ്റ്റി) 6463263708തോമസ് ചെറിയാന്‍ പടവില്‍ (ട്രസ്റ്റി) 908 906 1709, മിനേഷ് ജോസഫ് (ട്രസ്റ്റി) 201 978 9828, മേരിദാസന്‍ തോമസ് (ട്രസ്റ്റി) 201 912 6451 web: www.stthomassyronj.org