ഭവനരഹിതന് 100,000 ഡോളര്‍ പ്രതിഫലം

12:16pm 17/3/2016

പി.പി.ചെറിയാന്‍
-oc-jail-reward-
സാന്റാഅന്ന(കാലിഫോര്‍ണിയ): അപ്രതീക്ഷിതമായി ലഭിച്ച 100,000 ഡോളര്‍ ഭവനരഹിത ജീവിതത്തില്‍ വഴിതിരിവായി.

ജനുവരിയില്‍ ഓറഞ്ചു കൗണ്ടിയില്‍ ജയിലില്‍ നിന്നും ചാടിപ്പോയി പ്രതികളെ പിടികൂടാന്‍ സഹായിച്ചതിനാണ് പ്രതിഫലമായി പ്രഖ്യാപിച്ചിരുന്ന 150,000 ഡോളറിന്റെ മൂന്നില്‍ രണ്ടുഭാഗം ഇദ്ദേഹത്തിന് ലഭിച്ചത്.

മാര്‍ച്ച് 15ന് ഓറഞ്ച് കൗണ്ടി ബോര്‍ഡ് ഓഫ് സൂപ്പര്‍ വൈസേഴ്‌സ് യോഗം ചേര്‍ന്ന് പ്രതികളെ പിടികൂടാന്‍ സഹായിച്ച ഭവനരഹിതന്‍ മാത്യു ഹെ ചാപ്പമാന്‍ 100,000 ഡോളര്‍ നല്‍കുന്നതിനുള്ള പ്രമേയം ഒന്നിനെതിരെ നാലു വോട്ടുകള്‍ക്ക് പാസ്സാക്കി.

മൂന്ന് പ്രതികളാണ് ജനുവരി 22ന് ജയില്‍ ചാടിയത്.

സാന്‍ഫ്രാന്‍സിസ്‌ക്കൊ പാര്‍ക്കിങ്ങ് ലോട്ടിലാണ് പ്രതികളെ സംശയാസ്പദമായ രീതിയില്‍ ഭവനരഹിതന്‍ കണ്ടുമുട്ടിയത്. ഉടനെ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ഇവരെ പിടികൂടുകയായിരുന്നു. ഭവനരഹിതന്റെ സന്ദര്‍ഭോചിതമായ ഇടപെടലിനെ സൂപ്പര്‍ വൈസേഴ്‌സ് ബോര്‍ഡംഗങ്ങള്‍ പ്രത്യേകം പ്രശംസിച്ചു.