റെയ്സൻ: സ്ത്രീധന തർക്കത്തെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഡോക്ടർക്കു ജീവപര്യന്തം ശിക്ഷ വിധിച്ചു. മധ്യപ്രദേശിലെ അഡീഷണൽ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.
ഭാര്യ നീതുവിനെ കൊലപ്പെടുത്തിയ കേസിൽ അജയ് ചാന്ദൽ എന്ന 38കാരൻ ഡോക്ടറാണ് ശിക്ഷിക്കപ്പെട്ടത്. നീതു ഇയാളുടെ മൂന്നാം ഭാര്യയായിരുന്നു. അഞ്ചു ലക്ഷം രൂപ സ്ത്രീധനം ലഭിക്കാത്തതിനെ തുടർന്ന് അജയ് നീതുവിനെ വിഷം കുത്തിവച്ചു കൊലപ്പെടുത്തുകയായിരുന്നു. 2011ലെ ക്രിസ്മസ് ദിനത്തിലാണ് കൊലപാതകം അരങ്ങേറിയത്.