05:19 pm 8/2/2017

വാഷിംഗ്ടൺ: ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടാൻ അമേരിക്കയും തുർക്കിയും തമ്മിൽ ധാരണ. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തുർക്കി പ്രസിഡന്‍റ് റിസെപ് തായിപ് എർദോഗനും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. ട്രംപ് അധികാരമേറ്റതിനു ശേഷം ഇതാദ്യമായാണ് ഇരുവരും തമ്മിൽ ചർച്ച നടത്തുന്നത്.
ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള സംഘടനകൾക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങളാണ് അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഊഷ്മളമാക്കാനും ധാരണയായെന്നാണ് വിവരങ്ങൾ.
