ഭൂമി വാങ്ങിയതില്‍ ക്രമക്കേട്; എസ് എന്‍ ഡി പി നേതാവ് അറസ്റ്റില്‍

01.41 AM 07-09-2016
crime_760x400
കോട്ടയം: എസ് എന്‍ ഡി പി ക്ക് ഭൂമി വാങ്ങിയതില്‍ ക്രമക്കേട് നടത്തിയതിന് എസ് എന്‍ ഡി പി നേതാവ് അറസ്റ്റില്‍. മീനച്ചില്‍ യൂണിയന്‍ മുന്‍ സെക്രട്ടറിയും അഡ്മിനിസ്‌ട്രേറ്റീവ് കണ്‍വീനറുമായ കെ.എം സന്തോഷ് കുമാറാണ് അറസ്റ്റിലായത്. ഒരു കോടി 37 ലക്ഷം തട്ടിയെന്നാണ് പോലീസ് കണ്ടെത്തിയത്. പൂഞ്ഞാറില്‍ 20 ഏക്കര്‍ വാങ്ങിയതില്‍ 7 ഏക്കര്‍മാത്രമാണ് യൂണിയന്റെ പേരിലെഴുതിയത്. മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ.എ ഗോപാലന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണവും അറസ്റ്റും. എസ്.എന്‍.ഡി.പി.ക്കെതിരായ ആസൂത്രിതനീക്കമാണ് അറസ്റ്റെന്ന് സന്തോഷ് കുമാര്‍ പ്രതികരിച്ചു.