മക്കയിൽ ഫർണിച്ചർ വെയർ ഹൗസിലുണ്ടായ തീപിടിത്തത്തിൽ മൂന്നു പേർ വെന്തു മരിച്ചു.

08:55 am 13/5/2017

റിയാദ്: സൗദി അറേബ്യയയിലെ മക്കയിൽ ഫർണിച്ചർ വെയർ ഹൗസിലുണ്ടായ തീപിടിത്തത്തിൽ മൂന്നു പേർ വെന്തു മരിച്ചു. ഹജ്ജ് സ്ട്രീറ്റിലെ കെട്ടിടത്തിന്‍റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്.

വെയർ ഹൗസിൽ താമസിച്ചിരുന്ന തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം. അതേസമയം, തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. അന്വേഷണം നടന്നു വരികയാണെന്നും പോലീസ് അറിയിച്ചു.