മതിൽ തകർന്ന്​ ഒരാൾ മരിച്ചു

O6 :30 PM 24/09/2016
images (4)
മുoബൈ: മുംബൈയിൽ കനത്ത മഴയെ തുടർന്ന്​ സുരക്ഷാ മതിൽ തകർന്നുവീണ്​ ഒരാൾ മരിച്ചു. 16 പേർക്ക്​ പരിക്കേറ്റു. പ്രശാന്ത്​ ജാദവ്​ എന്ന 17കാരനാണ്​ മരിച്ചത്​. കഴിഞ്ഞ ദിവസം രാത്രി മുലുന്ദ്​ ഏരിയയിലെ ശാസ്ത്രി ഹഗറിൽ പുലർച്ചെ 1.30നായിരുന്നു അപകടം.

കുന്നിൻ പ്രദേശമായ ഇവിടെ രാത്രി 11 മണി മുതൽ ഒരു മണിവരെ കനത്ത മഴ​​ പെയ്​തിരുന്നെന്നും ഭാരം താങ്ങാൻ കഴിയാതെ നിന്നിരുന്ന മതിൽ ചുറ്റുമുണ്ടായിരുന്ന കുടിലുകളിലേക്ക്​ തകർന്ന്​ വീഴുകയുമായിരുന്നെന്നാണ്​ അസിസ്​റ്റൻറ്​ മുനിസിപ്പൽ കമീഷണർ അറിയിച്ചത്​. പ്രദേശത്തിലേക്കുള്ള വഴി തടയപ്പെട്ടിരിക്കുകയാണെന്നും 30 കുടുംബങ്ങളെ സുരക്ഷാ കാരണത്താൽ മാറ്റിപ്പാർച്ചിരിക്കുകയാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.