മദര്‍ തെരേസ പാവങ്ങളുടെ അമ്മ -പുസ്തകം പ്രകാശനം ചെയ്തു

09:39 am 25/10/2016
Newsimg1_35300859
കൊച്ചി: ടോണി ചിറ്റിലപ്പള്ളി എഴുതിയ “മദര്‍ തെരേസ പാവങ്ങളുടെ അമ്മ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. കൊച്ചിയില്‍ ഒക്‌ടോബര്‍ 22-നു ചേര്‍ന്ന ചടങ്ങില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുസുതകത്തിന്റെ ഒരു കോപ്പി സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫിനു നല്‍കിയാണ് പ്രകാശനകര്‍മ്മം നിര്‍വഹിച്ചത്.

ചടങ്ങില്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, അഡ്വ. ബിജു പറയനിലം, സൈബി അക്കര, ഗ്രന്ഥകര്‍ത്താവ് ടോണി ചിറ്റിലപ്പള്ളി, വി.വി. അഗസ്റ്റിന്‍ എന്നിവര്‍ പങ്കെടുത്തു.

ഉപവിയുടെ ഇതിഹാസമായ മദര്‍ തെരേസയുടെ വ്യക്തിത്വത്തേയും വിശുദ്ധിയേയുംകുറിച്ചുള്ള ഒരു ഗ്രന്ഥമാണിത്. കാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രസക്തി സഭയും സമൂഹവും കടുതല്‍ ഉള്‍ക്കൊള്ളുന്ന ഈ കാലഘട്ടത്തിന് അവേശം പകരാന്‍ കഴിയുന്ന ചിന്തകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അവതാരികയില്‍ പറയുന്നു. 60 രൂപയാണ് പുസ്തകത്തിന്റെ വില.