സകല വിശുദ്ധരുടെ തിരുന്നാളും മൂന്നാം വാര്‍ഷികവും കേരളപ്പിറവി ദിനാഘോഷവും

09:38 am 25/10/2016
Newsimg1_8808964

മെല്‍ബണ്‍ : സകല വിശുദ്ധരുടെ തിരുന്നാളും മൂന്നാം വാര്‍ഷികവും കേരളപ്പിറവി ദിനാഘോഷവും
നവംബര്‍ 1ന് (ആദ്യചൊവ്വാഴ്ച) മില്‍പാര്‍ക്ക് സെന്റ് ഫ്രാന്‍സിസ്സ് അസ്സീസി ദേവലയത്തില്‍ വച്ച് നടത്തുന്നു. സെന്റ് ആന്റണീസ് നോവേന ഇവിടെ ആരംഭിച്ചിട്ട് 3 വര്‍ഷം തികഞ്ഞ ഈ അവസരത്തില്‍ ബഹുമാനപ്പെട്ട ഫാദര്‍ വര്‍ഗീസ് കട്ടികാട് ആഘോഷമായ ദിവ്യബലി അര്‍പ്പിക്കുന്നാണ്. മെല്‍ബണ്‍ കപ്പ് പ്രമാണിച്ചു പൊതുഅവധിയായതിനാല്‍
വൈകുന്നേരം 5.30ന് ജപമാലയും 6.00 ന് ദിവ്യബലിയും തുടര്‍ന്ന് വിശുദ്ധ അന്തോനീസീനോടുളള നോവേനയും വിശുദ്ധ കുര്‍ബാനയുടെ അശീര്‍വാദവും ഉണ്ടായിരിക്കും. തുടര്‍ന്ന് മരിച്ച ആത്മാക്കള്‍കായുളള പ്രത്യേക പ്രാര്‍ത്ഥനയും ഒപ്പീസും നടത്തുന്നതാണ്. (മരിച്ച ആത്മാകള്‍ക്ക് അര്‍പ്പിക്കുന്ന ഈ ദിവ്യബലിയും ഒപ്പീസും ഏറ്റെടുത്ത് നടത്താന്‍ അവസരമുണ്ടായിരിക്കുന്നാതാണ്.)ഇതിന് ശേഷം പാരീഷ്ഹാളില്‍ വച്ച് സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

മലയാളതനിമയിലുളള വസ്ത്രങ്ങള്‍ അണിഞ്ഞ് കേരളപ്പിറവിദിനത്തിലെ ഈ വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുത്ത് 3 വാര്‍ഷികം ഭംഗിയാക്കുവാന്‍ എവരുടെയും സാന്നിദ്ധൃവും സഹകരണവും പ്രതീക്ഷിക്കുന്നതായി അസീസ്റ്റന്റെ വികാരി ഫാദര്‍ ജോര്‍ജ് ഫെലിഷിയസ് അറിയിച്ചു.

Address St . Francis of Assisi Church ,290 Childs Road, Mill Park – VIC
(പളളിയുടെ പുറകുഭാഗത്ത് കാര്‍ പാര്‍ക്കിങ് സൗകര്യം ഉണ്ടായിക്കുന്നതാണ്.)