മദ്യശാല തുറക്കാൻ പഞ്ചായത്തിന്‍റെ അനുമതി വേണമെന്ന നിയമം എടുത്തുകളയാൻ മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനം.

05:40 pm 31/5/2017


തിരുവനന്തപുരം: മദ്യശാല തുറക്കാൻ പഞ്ചായത്തിന്‍റെ അനുമതി വേണമെന്ന നിയമം എടുത്തുകളയാൻ മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനം. ഇതുസംബന്ധിച്ച് പഞ്ചായത്ത് രാജ് നിയമത്തിൽ ഭേദഗതി വരുത്താനും തീരുമാനമായി. യുഡിഎഫ് സർക്കാരിന്‍റെ കാലത്തായിരുന്നു മദ്യശാല തുടങ്ങാൻ ഗ്രാമപഞ്ചായത്തിന്‍റെ അനുമതി നിർബന്ധമാക്കിക്കൊണ്ടുള്ള നിയമഭേദഗതി സർക്കാർ കൊണ്ടുവന്നത്.

മദ്യശാലകൾ മാറ്റി സ്ഥാപിക്കാൻ കഴിയാത്തതിനാൽ ബിവറേജസ് കോർപ്പറേഷൻ വലിയ നഷ്ടത്തിലേക്കും കൂപ്പ് കുത്തിയിരുന്നു. ഈയൊരു സാഹചര്യം പരിഗണിച്ചാണ് പഞ്ചായത്തുകൾക്കുള്ള അധികാരം എടുത്തുകളായാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.