മധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം; എസ്‌ഐക്ക് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്്

12.250 PM 02-08-2016
download
കോഴിക്കോട് ജില്ലാ കോടതിയില്‍ ഏഷ്യാനെറ്റ് സംഘത്തെ അന്യായമായി കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ ടൗണ്‍ എസ്‌ഐ പി.എം. വിമോദിന് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്്. സിറ്റി പോലീസ് കമ്മീഷണര്‍ ഉമ ബഹ്‌റയാണ് പ്രാഥമികാന്വേഷണത്തില്‍ എസ്‌ഐയ്ക്ക് വീഴ്ച പറ്റിയതായി കാണിച്ച് ഡിജിപിയ്ക്കും ജില്ലാ കളക്ടര്‍ക്കും റിപ്പോര്‍ട്ട്് നല്‍കിയത്.
സംഭവത്തില്‍ എസ്‌ഐക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. കോടതി വളപ്പില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തുമായി ബന്ധപ്പെട്ട് എസ്‌ഐക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. അന്വേഷണം നടക്കുന്നതിനാല്‍ ശനിയാഴ്ച വൈകിട്ട് ആറു വരെ ടൗണ്‍ എസ്‌ഐ പദവിയില്‍ നിന്നു മാറ്റി നിര്‍ത്തിയതായി മേലുദ്യോഗസ്ഥന്‍ വിമോദിനെ വാക്കാല്‍ അറിയിച്ചിരുന്നു. ഔദ്യോഗിക ചുമതലയില്‍ നിന്ന് നീക്കിയിട്ടും മാധ്യമപ്രവര്‍ത്തകരെ വീണ്ടും കസ്റ്റഡിയിലെടുത്തത് ഗുരുതര വീഴ്ചയാണെന്ന് റിപ്പോര്‍ട്ടിലുണ്ട്.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കുമെന്ന് എസ്‌ഐ ഭീഷണിപ്പെടുത്തിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്് ഉള്ളതായും കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ്, ക്യാമറാമാന്‍ കെ. അഭിലാഷ്് തുടങ്ങിയവരെയാണ് കഴിഞ്ഞ ശനിയാഴ്ച എസ്‌ഐ കസ്റ്റഡിയിലെടുത്തത്. ഏഷ്യാനെറ്റിന്റെ ഒബി വാന്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് എസ്‌ഐ സസ്‌പെന്‍ഷനിലാണ്. എസ്‌ഐക്കും കണ്ടാലറിയാവുന്ന മൂന്ന് പോലീസുകാര്‍ക്കുമെതിരെ മാധ്യമപ്രവര്‍ത്തകരുടെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തിട്ടുമുണ്ട്