ജമ്മു കാഷ്മീരിലെ വിദ്യാഭ്യാസ മന്ത്രിയുടെ വീടിന് നേരെ ആക്രമണം

12.21 PM 02-08-2016
kashmireducationn_11072016
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ വിദ്യാഭ്യാസ മന്ത്രി നയീം അക്തറിന്റെ വീടിന് നേരെ ആക്രമണം. തിങ്കാളാഴ്ച രാത്രി പറയ്‌പോറയിലെ വീടിനു നേരെയാണ് അജ്ഞാത സംഘത്തിന്റെ ആക്രമണമുണ്ടായത്. അക്രമികള്‍ വീടിന് നേരെ പെട്രോള്‍ ബോംബുകള്‍ എറിഞ്ഞു. എന്നാല്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ മാര്‍ച്ചില്‍ കാഷ്മീരില്‍ പിഡിപി-ബിജെപി സഖ്യം അധികാരത്തിലെത്തിയതോടെ നയീം അക്തറും ഭാര്യയും ഗുപ്കര്‍ റോഡിലെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു.