മനഃസാക്ഷി വോട്ട് തന്ത്രം പരാജയപ്പെട്ടു ; ട്രംപ് അമേരിക്കയെ നയിക്കും

– പി.പി. ചെറിയാന്‍
Newsimg1_56901398
വാഷിങ്ടണ്‍ : ട്രംപിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം നിറവേറ്റാന്‍ അവസാന തന്ത്രമെന്ന നിലയില്‍ മനഃസാക്ഷി വോട്ട് രേഖപ്പെടുത്തുന്നതിനുള്ള ആഹ്വാനവും പരാജയപ്പെട്ടതോടെ അടുത്ത നാലു വര്‍ഷം അമേരിക്കയെ നയിക്കുന്നതിനുള്ള ഔദ്യോഗിക അംഗീകാരം ഇന്നത്തെ ഇലക്ടറല്‍ വോട്ട് എണ്ണി കഴിഞ്ഞതോടെ ട്രംപിന് ലഭിച്ചു.

നവംബറില്‍ പൊതു തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ ട്രംപിന് ലഭിച്ച 306 ഇലക്ട്രറല്‍ വോട്ടുകളില്‍ നാലെണ്ണത്തിന്റെ കുറവ് വന്നപ്പോള്‍ വാഷിങ്ടണ്‍ സ്‌റ്റേറ്റില്‍ നിന്നും ലഭിച്ച ഇലക്ട്രറല്‍ വോട്ടുകളില്‍ നാലെണ്ണം ഹിലറിക്കും നഷ്ടമായി. വാഷിങ്ടണില്‍ നിന്നുള്ള മൂന്നു ഡമോക്രാറ്റുകള്‍ കോളിന്‍ പവലിനും ഒരാള്‍ ഫെയ്ത്ത് ഈഗിളിനും ലഭിച്ചു.

ടെക്‌സസില്‍ നിന്നുള്ള 40 പേരില്‍ 36 വോട്ടുകളാണ് ട്രംപിന് ലഭിച്ചത്. രണ്ട് പേര്‍ (റിപ്പബ്ലിക്കന്‍) നേരത്തെ തന്നെ ട്രംപിനു വോട്ട് നല്‍കിയില്ല എന്ന പ്രഖ്യാപിച്ചിരുന്ന 2 പേര്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയിരുന്നില്ല.

രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ട്രംപിനെതിരെ സംഘടിതമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ഇതിലൊന്നും പതറാതെ വന്‍ വിജയം നേടുന്നതിനു ട്രംപിനായത് മേക്ക് അമേരിക്കാ ഗ്രേറ്റ് എഗെന്‍ എന്ന തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യമായിരുന്നു എന്നു നിസ്സംശയം പറയാം.