മലപ്പുറം സിവിൽ സ്​റ്റേഷനിൽ വാഹനത്തിൽ പൊട്ടി​ത്തെറി

02:30 PM 01/11/2016
download
മലപ്പുറം: സിവിൽ സ്​റ്റേഷൻ പരിസരത്ത്​ നിർത്തിയിട്ടിരുന്ന വാഹനത്തിൽ പൊട്ടിത്തെറി. ജില്ലാ ഹോമിയോ മെഡിക്കൽ ഒാഫിസർ ഒൗദ്യോഗിക ആവശ്യങ്ങൾക്കായി വാടകക്കെടുത്ത കാറിലാണ്​ ​ പൊട്ടി​െത്തറിയുണ്ടായത്​. ജ​ുഡീഷ്യൽ മജിസ്​ട്രേറ്റ്​ കോടതിയും പി.എസ്​.സി ജില്ല ഒഫീസും സ്ഥിതി ചെയ്യുന്ന ​ബ്ലോക്കിനു മുന്നിലാണ്​ സ്​ഫോടനം നടന്നത്​. പൊട്ടിത്തെറിയിൽ കാറി​െൻറ പിൻഭാഗവും ചില്ലുകളും തകർന്നു. സമീപത്ത്​ നിർത്തിയിട്ടിരുന്ന രണ്ട്​ കാറുകൾക്കും നിസാര കേടുപാടുകൾ പറ്റി.

പൊട്ടിത്തെറിയുണ്ടായ കാറിന്​ സമീപത്തുനിന്ന്​ സംശയാസ്​പദമായ സാഹചര്യത്തിൽ ബേസ് മൂവ്മെന്‍റ് എന്നെഴുതിയ പെട്ടി കണ്ടെത്തി. പെട്ടിയിൽ നിന്ന് ഇന്ത്യയുടെ ഭൂപടം പൊലീസ് കണ്ടെടുത്തു. ബീഫ് ഇറച്ചി കഴിച്ചതിന് ഭീകരവാദികൾ മുഹമ്മദ് അഖ് ലാക്കിനെ കൊല്ലപ്പെടുത്തിയ സംഭവം രാജ്യത്തിന് നാണക്കേട് ഉണ്ടാക്കിയെന്നും “കൗൺഡ് യുവർ ഡെയ്സ്” എന്നും എഴുതിയ കത്തും ലഭിച്ചിട്ടുണ്ട്.