ഐപിഎല്ലില്‍ ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നവംബര്‍ 1 ന് സന്ദേശം നല്‍കുന്നു

02:56 1/11/2016

പി. പി. ചെറിയാന്‍
unnamed (2)
ഡിട്രോയിറ്റ് : പ്രസിദ്ധ വചന പ്രഘോഷകനും ധ്യാനഗുരുവുമായ ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നവംബര്‍ 1 ന് ചൊവ്വാഴ്ച ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്‌നില്‍ മുഖ്യപ്രഭാഷണം നല്‍കുന്നു.ജാതിമത ഭേദമെന്യേ വിവിധ രാജ്യങ്ങളില്‍ നിന്നുളളവര്‍ പ്രാര്‍ഥനയ്ക്കായി ഒത്തുചേരുന്ന ഐപിഎല്‍ ടെലികോണ്‍ഫറന്‍സ് എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്ക് സജ്ജീവമാകുമ്പോള്‍ പങ്കെടുക്കുന്നവരുടെ മാനസികവും കുടുംബ പരവുമായ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുളള ഒരു വേദിയായി മാറുന്നു.

ബ്രദര്‍ സണ്ണി സ്റ്റീഫന്റെ സന്ദേശം കേള്‍ക്കുന്നതിനും പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നതിനും താല്പര്യമുളളവര്‍ 1 605 562 3140 എന്ന ഫോണ്‍ നമ്പര്‍ ഡയര്‍ ചെയ്തു. 656750 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ഡിട്രോയിറ്റ്, ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐപിഎല്‍ പ്രവര്‍ത്തനം കോര്‍ഡിനേറ്റ് ചെയ്യുന്നതു റ്റി. എ. മാത്യു (ഹൂസ്റ്റണ്‍) സി. വി. സാമുവേല്‍ (ഡിട്രോയ്റ്റ്) എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സി. വി. സാമുവേല്‍ : 586 216 0602 ടി. എ. മാത്യു : 713 436 2207