മലയാളത്തിന്റെ പൂങ്കുയില്‍ പടിയകന്നിട്ട് ഒരാണ്ട്

09;38 am 21/9/2016

കെ.പി വൈക്കം
images (16)
മലയാലികളുടെ കര്‍ണ്ണത്തിലേക്ക് മധുര ശബ്ദമായി പെയ്തിറങ്ങിയ പുങ്കുയിലിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്. മലയാളിയുടെ മനസില്‍ എന്നെന്നും ഒര്‍മ്മിക്കുന്ന ഒരുപിടി നല്ല ഗാനങ്ങള്‍ കോറിയിട്ട് നമ്മെ ആനന്ദിപ്പിച്ച രാധികാ തിലക് എന്ന് പുങ്കുയില്‍ നമ്മെ വേര്‍പിരിഞ്ഞിട്ട് ഒരുവര്‍ഷം പിന്നിട്ടിരിക്കുന്നു. ദുരദര്‍ശനിലൂടെയാണ് രാധികാതിലക് എന്ന ഗായികയെ മലയാളി പരിചയപ്പെടുന്നത്. തുടര്‍ന്ന് ഗാനമേളകളിലെ സ്ഥിര സാന്നിധ്യമായിരുന്നു രാധിക തിലക്. ജോണ്‍സണ്‍ മാഷിന്റെ ചെപ്പുകിലുക്കണ ചങ്ങാതീ… എന്ന പാട്ടിലൂടെയാണ് സിനിമ പിന്നണിഗാനരംഗത്തത്തേക്കും കടന്നുവന്നത്. പിന്നീട് പാടിയ മായാമഞ്ചലില്‍ എന്ന ഗാനം രാധികയുടെ എക്കാലത്തെയും മികച്ച ഹിറ്റുകളില്‍ ഒന്നായിരുന്നു. പിന്നണിഗാനരംഗത്തേക്ക് കടന്നയുടന്‍ തന്നെ തന്നെ ഒരുപിടി നല്ല ഗാനങ്ങള്‍ പാടാന്‍ രാധികാ തിലകിന് അവസരം ലഭിച്ചു. രാധികയുടെ സ്വരമാധുരിയില്‍ പുറത്തിറങ്ങിയ ഗുരുവിലെ ദേവസംഗീതം നീയല്ലേ… കന്മദത്തില്‍ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ, തിരുവാതിര തിരനോക്കിയ, ദീപസ്തംഭം മഹാശ്ചര്യത്തിലെ എന്റെയുള്ളുടുക്കും കൊട്ടി, മോഹന്‍ സിതാര സംഗീതം നല്‍കിയ മിസ്റ്റര്‍ ബ്രഹ്മചാരിയിലെ കാനനക്കുയിലേ…, പട്ടാളത്തിലെ വെണ്ണക്കല്ലില്‍ നിന്നെക്കൊത്തി.., നന്ദനത്തിലെ മനസില്‍ മിഥുനമഴ തുടങ്ങി നിരവധി ഗാനങ്ങള്‍ മലയാളികള്‍ നെഞ്ചേറ്റി.
ഗായിക എന്നതിലുപരി നല്ലൊരു സംഘാടകകൂടിയായിരുന്നു രാധിക. ദുബായില്‍ ദക്ഷിണാമൂര്‍ത്തി സ്വാമിയുടെയും ജോണ്‍സണ്‍ മാഷിന്റെയും ബാബുരാജിന്റെയും രവീന്ദ്രന്‍ മാഷിന്റെയുമെല്ലാം സംഗീതസന്ധ്യകളുടെ സംഘാടകരായിരുന്നു രാധികയും ഭര്‍ത്താവ് സുരേഷും. ഗള്‍ഫില്‍ ധാരാളം ഇവന്റുകള്‍ ചെയ്തു.
ലളിതഗാനങ്ങള്‍ക്കും സിനിമാപ്പാട്ടുകള്‍ക്കുമൊപ്പമോ അല്ലെങ്കില്‍ അതില്‍ അധികമോ ഭക്തിഗാനങ്ങള്‍ രാധിക തിലക് പാടിയിട്ടുമ്ട്. ക്രിസ്തീയ കീര്‍ത്തനമായ തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിന് നാഥാ… എന്ന ഗാനത്തിന് ഒരുപാട് അഭിനന്ദനവും പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ‘ഹിന്ദുഗീതങ്ങളും ക്രിസ്ത്യന്‍ പാട്ടുകളും ഒരേപോലെ പാടാന്‍ അവസരമുണ്ടായി.
പാട്ടുകളെ സ്‌നേഹിച്ച് പാട്ടൂകള്‍ പാടി ജനങ്ങളുടെ മനസ് കീഴടക്കിയ രാധികയ്ക്ക് പക്ഷെ വിധ് കാത്തുവച്ചത് ക്രുരമായ സമ്മാനമായിരുന്നു. അത് അര്‍ബുധത്തിന്റെ രൂപത്തില്‍ അവരെ കിഴ്‌പ്പെടുത്തി. നാഡിവ്യൂഹത്തെ ബാധിച്ച ക്യാന്‍സര്‍ അവരുടെ സ്ഗീതജഡീവിതത്തെ അപ്പാടെ തകര്‍ത്തെറിഞ്ഞു. ഒടുവില്‍ ഏറെനാളത്തെ ചികിത്സയ്ക്കു ശേഷം 2015 സെപ്തംബര്‍ 20ന് തന്റെ നാല്‍പ്പത്തിയഞ്ചാമത്തെ വയസില്‍ ആ ഗായിക നമ്മെ വിട്ടുപിരിഞ്ഞു.
രാധിക തിലകിന്റെ ശ്രദ്ധേയ ഗാനങ്ങള്‍
മായാ മഞ്ചലില്‍ … (ഒറ്റയാള്‍ പട്ടാളം)
ദേവസംഗീതം നീയല്ലെ (ഗുരു)
തിരുവാതിര…(കന്മദം)
മഞ്ഞക്കിളിയുടെ … (കന്മദം)
ഇല്ലൊരു മലര്‍ച്ചില്ല .. (എന്റെ ഹൃദയത്തിന്റെ ഉടമ)
മനസില്‍ മിഥുനമഴ … (നന്ദനം)
മന്ദാരപ്പൂ … (സല്‍പ്പേര് രാമന്‍കുട്ടി)
നിന്റെയുള്ളില്‍ വിരുന്നുവന്നു .. (ദീപസ്തംഭം മഹാശ്ചര്യം)
എന്റെ ഉള്ളുടുക്കും കൊട്ടി … (ദീപസ്തംഭം മഹാശ്ചര്യം)
തങ്കമനസിന്‍ … (സുന്ദര പുരുഷന്‍)
വെള്ളാരം കുന്നുകളില്‍ … (കാട്ടുചെമ്പകം)
കാനന കുയിലെ … (മിസ്റ്റര്‍ ബ്രഹ്മചാരി)
തകില് പുകില് … (രാവണപ്രഭു)
വെണ്ണക്കല്ലില്‍ … (പട്ടാളം)
ഓമന മലരെ ..(കുഞ്ഞിക്കൂനന്‍)
താമരക്കണ്ണാ ..(ചൂണ്ട)
കൈതപ്പൂ മണമെന്തേ ..(സ്‌നേഹം)
എന്തിനീ പാട്ടിന് ..(അമ്മക്കിളിക്കൂട്)
കുന്നിന്‍ മേലെ …(അഗ്‌നി നക്ഷത്രം)
കാറ്റില്‍ .. (പ്രണയം)