മലയാളികളുടെ തിരോധാനം: എന്‍.ഐ.എ അന്വേഷിക്കും

10:22 am 24/8/2016
download (1)
ന്യൂഡൽഹി: സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി പേരെ ദുരൂഹസാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ എന്‍.ഐ.എ അന്വേഷണം നടത്തും. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രലായം പുറത്തിറക്കി. കാണാതായവരെക്കുറിച്ച് കാസര്‍കോട്ടും തിരുവനന്തപുരത്തും എറണാകുളത്തും പ്രാഥമിക അന്വേഷണം നടത്തിയശേഷമാണ് എന്‍.ഐ.എ അന്വേഷണത്തിന് തയാറെടുക്കുന്നത്. കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് അറിയിച്ച് എന്‍.ഐ.എ ഡയറക്ടറേറ്റിന് കൊച്ചി യൂനിറ്റ് റിപ്പോര്‍ട്ട് നേരത്തേ സമര്‍പ്പിച്ചിരുന്നു.

സാധാരണഗതിയില്‍ ആളുകളെ കാണാതാകുന്ന കേസുകള്‍ എന്‍.ഐ.എയുടെ അന്വേഷണത്തില്‍ വരുന്നതല്ല. എന്നാല്‍, വിവിധ ഭാഗങ്ങളില്‍നിന്ന് കൂട്ടമായി ഇത്രയും പേരെ കാണാതായ സംഭവം ഗൗരവമായാണ് എന്‍.ഐ.എ കാണുന്നത്. കാണാതായവരെക്കുറിച്ച ഡിജിറ്റല്‍ തെളിവുകള്‍ ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. ആരോപിക്കപ്പെടുന്നതുപോലെ ഇവര്‍ ഭീകരസംഘടനയായ ഐ.എസില്‍ ചേര്‍ന്നതായി തെളിവ് ലഭിച്ചിട്ടില്ളെങ്കിലും ഇതിന്‍െറ സാധ്യത പരിശോധിക്കാനാണ് അന്വേഷണം നടത്തുന്നതെന്നാണ് എന്‍.ഐ.എ അധികൃതരുടെ വിശദീകരണം.