മലയാളിയെ ഗോവയില്‍ കടലില്‍ കാണാതായി

12:00pm 05/7/2016
images (2)

കൊച്ചി: സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയില്‍ വിനോദയാത്രയ്ക്ക് പോയ മലയാളി യുവ എന്‍ജിനീയറെ കടലില്‍ കാണാതായി. കെ.എസ്.ഇ.ബി. റിട്ട.ബോര്‍ഡ് അംഗം മൂവാറ്റുപുഴ ആനിക്കാട്ട് തിരുംപ്ലാവില്‍ ക്ഷേത്രത്തിനു സമീപം നിരപ്പേല്‍ ബപാബുരാജിന്റെ മകന്‍ അരവിന്ദ (26) ആണ് തിരയില്‍ പെട്ടത്. ഹൈദരാബാദ് ഇന്‍ഫോസിസില്‍ ജീവനക്കരാനാണ് അരവിന്ദ്. ജയശ്രീയാണ് മാതാവ്.
ഞായറാഴ്ചയാണ് അരവിന്ദും നാലു സുഹൃത്തുക്കളൂം ഗോവയ്ക്ക പോയത്. വൈകിട്ട് ഏഴുമണിയോടെയാണ് അപകടമുണ്ടായത്. തിര അടിച്ചുകയറിയതോടെ ഒപ്പമുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അപകടവിവരമറിഞ്ഞ് അരവിന്ദിന്റെ ബന്ധുക്കള്‍ ഗോവയില്‍ എത്തിയിട്ടുണ്ട്.
മൂവാറ്റുപുഴ വാഴക്കുളം വിശ്വജ്യോതി എന്‍ജിനീയറിംഗ് കോളജില്‍ നിന്നും മികച്ചരീതിയില്‍ പഠനം പൂര്‍ത്തിയാക്കിയ അരവിന്ദ് കാമ്പസ് സെലക്ഷന്‍ വഴിയാണ് ഇന്‍ഫോസിസിലെത്തിയത്.