04:10 pm 30/8/2016
ജോസ് കണിയാലി
ചിക്കാഗോ: മാണി ഉതിരക്കല്ലുങ്കല്‍ (79) ആഗസ്റ്റ് 28 ന് ഞായറാഴ്ച ചിക്കാഗോയില്‍ നിര്യാതനായി. ഭാര്യ മേഴ്സി കുമരകം തൊട്ടിച്ചിറയില്‍ കുടുംബാംഗമാണ്. മക്കള്‍: മാറ്റ്, ജിം. മരുമക്കള്‍: ജാക്കി വെട്ടുപാറപ്പുറത്ത്. സഹോദരങ്ങള്‍: ജോസഫ്, ജോര്‍ജ്, സൈമണ്‍, മേരി കണ്ടോത്ത്, ചിന്നമ്മ പുറമടത്തില്‍, ബ്രിജിറ്റ് കുളങ്ങര, ലീല കടവില്‍.
ആഗസ്റ്റ് 31 ബുധനാഴ്ച വൈകുന്നേരം 4 മണിമുതല്‍ 9 മണി വരെ മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ കാത്തലിക് പള്ളിയില്‍ പൊതുദര്‍ശനം നടത്തപ്പെടും. സെപ്റ്റംബര്‍ 1 ന് വ്യാഴാഴ്ച രാവിലെ 9.30 ന് സെന്റ് മേരീസ് പള്ളിയില്‍ വെച്ച് നടക്കുന്ന പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കുശേഷം മേരിഹില്‍ കാത്തലിക് സെമിത്തേരിയില്‍ മൃതദേഹം സംസ്ക്കരിക്കും.