മാതാപിതാക്കളെ കൊലപ്പെടുത്തിയ വളര്‍ത്തു പുത്രന്‍ അറസ്റ്റില്‍

03.59 PM 03/12/2016
Carl-Edward-Brewer-
പി. പി. ചെറിയാന്‍
ക്രൗലി (ടെക്‌സസ്) : ദത്തെടുത്ത് വളര്‍ത്തിയ മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസ്സില്‍ കാള്‍ ബ്രുവര്‍ എന്ന പതിനേഴുകാരനെ അറസ്റ്റ് ചെയ്തതായി ക്രോലി പൊലീസ് നടത്തിയ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി. ട്രോയ്(60), മേരി (64) എന്നിവരാണ് കൊല്ലപ്പെട്ടത്. ശിശുവായിരിക്കുമ്പോള്‍ റഷ്യയില്‍ നിന്നുമാണ് ഇവര്‍ കാള്‍ ബ്രുവറെ ദത്തെടുത്ത് വളര്‍ത്തിയത്.

ട്രോയ് അമേരിക്കന്‍ എയര്‍ലൈന്‍സ്‌ ൈപലറ്റായിരുന്നു. മേരി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥയും. വീട്ടില്‍വച്ചാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് പൊലീസ് ചീഫ് പറഞ്ഞു. മയക്കു മരുന്നിന് അടിമയായിരുന്ന പതിനേഴ് വയസുകാരന്‍ മാതാപിതാക്കളുമായി പല തവണ കലഹിച്ചിരുന്നു. സെപ്റ്റംബറില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന കാളിനെ ഈയിടെയാണ് ജാമ്യത്തില്‍ വിട്ടത്. 2010നുശേഷം പതിനാറ് തവണ പൊലീസ് ഈ വീട്ടില്‍ എത്തിയിരുന്നുവെന്ന് ചീഫ് ലൂയിസ് പറഞ്ഞു.

ബഫല്ലൊ കോര്‍ട്ടിലെ വീട്ടില്‍ തിങ്കളാഴ്ച കൊല നടന്നിരിക്കാം എന്നാണ് പൊലീസ് നിഗമനം. ചൊവ്വാഴ്ച രാവിലെ കഞ്ചാവ് വലിക്കുന്നതിനിടെ കൂട്ടുകാരോട് കാള്‍ കൊലപാതകത്തെക്കുറിച്ചു സൂചിപ്പിച്ചു. തുടര്‍ന്ന് വീട്ടിലെത്തിയ പൊലീസിനെ അകത്ത് പ്രവേശിപ്പിക്കാതെ കാള്‍ തടഞ്ഞു. രാത്രി മുഴുവന്‍ നീണ്ട കാത്തിരിപ്പിനുശേഷം ടിയര്‍ഗിവും, വെടിയും ഉതിര്‍ത്താണ് പ്രതിയെ വീട്ടില്‍ നിന്നും പുറത്തു ചാടിച്ചു പിടികൂടിയത്. വ്യാഴാഴ്ച ക്രോലി ജയിലില്‍ അടച്ച പ്രതിക്ക് 100,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.