മാതൃ ദിനത്തില്‍ ഡാലസ് സൗഹൃദ വേദി വനിതകളെ ആദരിക്കുന്നു

09:05am 7/5/2016
– എബി മക്കപ്പുഴ
Newsimg1_20090948
ഡാലസ്: ആധുനീക കാലഘട്ടത്തിലെ മികച്ച വാഗ്മിയും,ആനുകാലിക വിഷയങ്ങളെ ലളിതമായ ഭാഷയില്‍ അവതരിപ്പിക്കാനുള്ള അസാമാന്യമായ കഴിവും നേടിയെടുത്തിട്ടുള്ള ശ്രീമതി പ്രീനാ മാത്യു ഡാളസിലെ മാതൃ ദിനാഘോഷ പരിപാടിയില്‍ സ്ത്രീയും സമൂഹവും ഇന്നത്തെ നൂറ്റാണ്ടില്‍ എന്ന പൊതു വിഷയം അവതരിപ്പിക്കുന്നു. ഡാലസ് സൗഹൃദ വേദിയാണ് പൊതു വേദി സംഘടിപ്പിക്കുന്നത്.

ഡാളസിലെ പ്രമുഖരായ കലാ സംകാരിക നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.കഴിഞ്ഞ അര നൂറ്റാണ്ട് കാലം ആതുര സേവന രംഗത്ത് സുത്യാര്‍ഹമായ സേവനം ചെയ്യുകയും,ഡാളസിലെ കലാ സാംസ്­കാരിക രംഗത്ത് തിളങ്ങി പ്രവാസികളുടെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്ത ശ്രീമതി.ഏലികുട്ടി ഫ്രാന്‍സിസിനെ ഡാലസ് സൌഹൃദ വേദി പൊന്നാട അണിയിച്ചു ആദരിക്കും.

അടുത്ത കാലത്ത് കലാ സാംസ്കാരിക സാഹിത്യ മേഖലകളിലും, വിദ്യാഭ്യാസ രംഗത്തും അപൂര്വമായ നേട്ടം കൈവരിച്ച ശ്രീമതി.സുധാ ജോസഫ്­ (പ്രസ്സ് ആന്ഡ്ര­ മീഡിയ അവതാരിക), ശ്രീമതി.മീനു എലിസബത്ത് (മികച്ച എഴുത്തുകാരി) ശ്രീമതി.ഷൈനി ഫിലിപ്പ് (കലാ സാംസ്കാരികം) ഡോ.നിഷാ ജേക്കബ്­ (നഴ്‌സിംഗ്) എന്നിവരെ മെമെന്റൊ നല്കി ആദരിക്കും. റിഥം ഓഫ് ഡാന്‍സ് സ്കൂള്‍ അവതരിപ്പിക്കുന്ന ഏറ്റം പുതുമയേറിയ ഡാന്‍സുകളും, സിനിമയില്‍ വിവിധ വേഷം ചെയ്തിട്ടുള്ള സജി കോട്ടയടിയുടെ മിമിക് ഷോയും മാതൃ ദിനാഘോഷങ്ങള്‍ക്ക്­ മാറ്റ് കൂട്ടും. ജാതി മത ഭേധമേന്യേ നടത്തപ്പെടുന്ന ഈ സമ്മേളനത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സെക്രടറി അജയകുമാര്‍, പ്രോഗ്രാം കണ്‍വീനെര്‍ സുകു വറുഗീസ് എന്നിവര് അറിയിക്കുന്നു.മെയ്­ 8 ഞായറാഴ്ച വൈകിട്ട് 5.30 മണിക്ക് കരൊള്‌റ്റൊണ്‍ സെന്റ്­ ഇഗ്‌നെഷിയെസ് ഓര്ത്ഡോക്‌സ് പള്ളിയുടെ ഓടിടോരിയത്തിലാണ് പൊതു വേദി സംഘടിപ്പിച്ചിട്ടുള്ളത്.പരിപാടിയോട് അനുബന്ധിച്ച് വിഭവ സമൃദ്ധമായ ഡിന്നര്‍ ഒരുക്കിയിട്ടുണ്ട്.