മാധ്യമങ്ങളും ഹിലറിയും ഗൂഡാലോചന നടത്തുന്നുവെന്ന് ട്രംപ്

10:00 pm 15/10/2016

– പി. പി. ചെറിയാന്‍

Newsimg1_8109805
ഫ്‌ളോറിഡ: ദേശീയ മുഖ്യധാര മാധ്യമങ്ങളും ക്ലിന്റനും ചേര്‍ന്നു തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതായി ട്രംപ്. ഈയ്യിടെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുന്നതിനുളള ആവശ്യമായ രേഖകള്‍ തങ്ങളുടെ കൈവശം ഉണ്ടെന്നും താമസിക്കാതെ തെളിവുകള്‍ പുറത്തു വിടുമെന്നും ട്രംപ് പറഞ്ഞു.

തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ക്ലിന്റന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിയാണെന്ന് വിശ്വസിക്കുവാന്‍ സാധ്യമല്ലെന്ന് ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മൈക്ക് പെന്‍സും അഭിപ്രായപ്പെട്ടു. കൃത്യമമായി ഉണ്ടാക്കിയ തെളിവുകളാണിതെല്ലാമെന്നും പെന്‍സ് കൂട്ടിച്ചേര്‍ത്തു.

ഫ്‌ചോറിഡാ വെസ്റ്റ് പാം ബീച്ചില്‍ ഒക്ടോബര്‍ 13 വ്യാഴാഴ്ച നടത്തിയ പ്രസ്താവനയില്‍ ട്രംപ് ക്ലിന്റന്റെ തരംതാഴ്ന്ന കുപ്രചരണ തന്ത്രങ്ങളെ നിശിത ഭാഷയില്‍ വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച് ഒരു വര്‍ഷം പിന്നിട്ടു. െ്രെപമറിയില്‍ ശക്തരായ പ്രതിയോഗികളെ പിന്‍തളളി റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം ലഭിക്കുന്നതുവരെ ഒരു ആരോപണം പോലും ഉന്നയിക്കാത്ത ഹിലറി തിരഞ്ഞെടുപ്പില്‍ പരാജയപ്പെടും എന്ന് ബോധ്യമായതോടെ പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയത് രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്തതാണ്. സ്‌റ്റേറ്റ് സെക്രട്ടറി എന്ന നിലയില്‍ തികഞ്ഞ പരാജയമായിരുന്ന ഹിലറി കളളം പറയുന്നതില്‍ അതിസമര്‍ത്ഥയാണ്.

ഇ­മെയില്‍ വിവാദത്തില്‍ ഹിലരി കുറ്റക്കാരിയാണ്. കുറ്റം ചെയ്തിട്ട് തെറ്റി പോയി എന്ന് പറഞ്ഞാല്‍ ശിക്ഷയില്‍ നിന്നും ഒഴിവാക്കാന്‍ സാധ്യമല്ല. ഹിലറി പ്രസിഡന്റായാല്‍ ഭരണം നടത്തുക ബില്‍ ക്ലിന്റനായിരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഹിലറിയുടെ മാനസിക ശാരീരിക സ്ഥിതിയില്‍ അമേരിക്കന്‍ പ്രസിഡന്റാകുന്നതിനുളള യോഗ്യതയില്ലെന്നും ട്രംപ്