മാധ്യമപ്രവര്‍ത്തകര്‍ യുദ്ധം ആഗ്രഹിക്കുന്നു: നികേഷ് കുമാര്‍

09:15 am 13/10/2016
Newsimg1_22429705
കണക്ടിക്കട്ട്: ഇന്നത്തെ പത്രക്കാര്‍ ഒരു ചെറു യുദ്ധം എങ്കിലും ഉണ്ടാകാന്‍ അറിയാതെ ആഗ്രഹിക്കുന്നവരാണ് റിപ്പോര്‍ട്ടര്‍ ടി.വി. എംഡി എം.വി. നികേഷ് കുമാര്‍. ഇന്‍ഡോ അമേരിക്കന്‍ പ്രസ്­ക്ലബിന്റെ മൂന്നാമത് ഇന്റര്‍നാഷ്ണല്‍ മീഡിയ കണ്‍വന്‍ഷനോടനുബന്ധിച്ച് മാധ്യമങ്ങളുടെ വിശ്വാസ്യത തകരുന്നു എന്ന വിഷയത്തില്‍ നടത്തിയ സംവാദത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വേട്ടക്കാരന്റെയും ഒറ്റുകാരുടെയും ഒരു നീതി ശാസ്ത്രമാണ് മധ്യമപ്രവര്‍ത്തകന്‍ പുലര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളിലെ വിശ്വനീയത തകരുന്നതായി കാണപ്പെടുന്നത് മനപ്പൂര്‍വമല്ലെന്നും, സ്ഥാപനത്തില്‍ നിന്നും പത്രലേഖകര്‍ക്ക് കിട്ടുന്ന ഭീഷണി സ്വതന്ത്രമായി പ്രവര്‍ത്തക്കാന്‍ പത്രപ്രവര്‍ത്തകരെ അനുവദിക്കുന്നില്ലെന്നു പ്രസ്അക്കാദമി മുന്‍ ചെയര്‍മാന്‍ എസ്.ആര്‍. ശക്തിധരന്‍ അഭിപ്രായപ്പെട്ടു. ജോലി സ്ഥിരതയില്ലാത്തതാണ് നിഷ്പക്ഷ മാധ്യമപവര്‍ത്തനത്തിന് തടസമാകുന്നതെ?ന്നും, മൂല്യ ശോഷണങ്ങള്‍ക്ക് കാരണമാകുന്ന ആസൂത്രിത ശ്രമങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും ?മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി. ശേഖരന്‍ നായര്‍ അഭിപ്രായപ്പെട്ടു. വാര്‍ത്തകള്‍ വായിച്ച് വിലയിരുത്തേണ്ടത് വായനക്കാരാണെന്നും അദ്ദേഹം പറഞ്ഞു. പത്രങ്ങള്‍ ഓരോ പ്രസ്ഥാനങ്ങളുടെയും ഭാഗമാണെന്നു സജി ഡൊമനിക്കും അഭിപ്രായപ്പെട്ടു. ?മാധ്യമങ്ങളിലെ വിശ്വാസ്യത കുറഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ പൊതുജനം ഏതാണ് സത്യം , ഏതു വിശ്വസിക്കണമെന്ന കാര്യത്തില്‍ ആശങ്കാകുലരായിരിക്കയാണെന്നും ഡോ. മാത്യു ജോയിസ് വിഷയം അവതരിപ്പിച്ചു. ജേയിംസ് കുരിക്കാട്ടില്‍ മോഡറേറ്ററായിരുന്നു.