മാനസ മെന്‍ഡു അമേരിക്കന്‍ ടോപ്പ് യംഗ് സയന്റിസ്റ്റ്

02.24 AM 31/10/2016
unnamed (1)
പി.പി. ചെറിയാന്‍
മിനസോട്ട: മിനസോട്ട സെന്റ് പോളില്‍ ഒക്‌ടോബര്‍ 19-നു നടന്ന അമേരിക്കന്‍ ടോപ്പ് യംഗ് സയന്റിസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി മാനസ മെന്‍ഡു വിജയകിരീടം ചൂടി.

ഒക്കലഹോമയില്‍ നിന്നുള്ള ഒമ്പതാം ഗ്രേഡ് വിദ്യാര്‍ത്ഥിനിയായ 13 വയസുള്ള മാനസ ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്ത ഒമ്പതു പേരെ പിന്തള്ളിയാണ് 2016 ഡിസ്കവറി എഡ്യൂക്കേഷന്‍ ത്രി എം സയന്റിസ്റ്റ് മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്.

“സൗരോര്‍ജ്ജവും, വിന്‍ഡ് പവറും ഉപയോഗിച്ച് എങ്ങനെ ഊര്‍ജ്ജം ഉത്പാദിപ്പിക്കാം’ എന്ന വിഷയത്തില്‍ നടത്തിയ ഗവേഷണത്തിനാണ് മാനസയ്ക്ക് അമേരിക്കയിലെ മിഡില്‍ സ്കൂള്‍ മത്സരങ്ങളില്‍ ഒന്നാം സ്ഥാനത്ത് പരിഗണിക്കപ്പെടുന്ന ടോപ്പ് യംഗ് സയന്റിസ്റ്റ് മത്സരത്തില്‍ വിജയിക്കാന്‍ കഴിഞ്ഞത്.

ഹാര്‍വെസ്റ്റ് എന്ന നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഈ ഉപകരണം കണ്ടുപിടിക്കാന്‍ മാനസയെ പ്രേരിപ്പിച്ചത് മാതൃരാജ്യമായ ഇന്ത്യയിലെ വെള്ളം, വെളിച്ചം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാതെ ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ ജീവിതാനുഭവങ്ങളാണ്.

ശാസ്ത്രം ദൈനംദിന ജീവിതത്തില്‍ എങ്ങനെ പ്രായോഗികമാക്കാമെന്നുള്ള കണ്ടുപിടിത്തങ്ങള്‍ക്ക് കുട്ടികളെ എങ്ങനെ സജ്ജമാക്കാം എന്നതാണ് ഈ മത്സരം കൊണ്ട് ലക്ഷ്യമിട്ടിരിക്കുന്നത്.

ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്ത പത്തുപേരില്‍ മാനസ ഉള്‍പ്പടെ അഞ്ചുപേര്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ്.