മാര്‍ത്തോമ്മാ സി.എസ്.ഐ. സഭൈക്യ ദിനം ഷിക്കാഗോയില്‍ ആചരിച്ചു.

12:30 PM 15/11/2016
ബെന്നി പരിമണം
Newsimg1_45271026
ഷിക്കാഗോ: സഭകള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുവാനും, ക്രിസ്തുവില്‍ ഏവരും ഒന്നാണെന്നുള്ള സന്ദേശം വിശ്വാസികളുടെ മനസ്സില്‍ ഊട്ടിയുറപ്പിക്കുന്നതിനുമായി മാര്‍ത്തോമ്മാസി.എസ്.ഐ സി.എന്‍.ഐ. സഭകള്‍ വേര്‍തിരിച്ചിരിക്കുന്ന സഭൈക്യ ദിനം ഷിക്കാഗോയില്‍ സമുചിതമായി ആചരിച്ചു. സഭയായി നവംബര്‍ രണ്ടാം ഞായറാഴ്ച വേര്‍തിരിച്ചിരിക്കുന്ന ഈ പ്രത്യേക ദിനത്തിന്റെ ഭാഗമായി ഷിക്കാഗോ മാര്‍ത്തോമ്മാ ഇടവക വികാരി റവ.എബ്രഹാം സ്കറിയ മാര്‍ത്തോമ്മാ വിശുദ്ധ കുര്‍ബാന ഷിക്കാഗോ സി.എസ്.ഐ. െ്രെകസ്റ്റ് ചര്‍ച്ചിലും, ഷിക്കാഗോ സി.എസ്.ഐ. െ്രെകസ്റ്റ് ചര്‍ച്ച് വികാരി റവ.ജോണ്‍ മത്തായി സി.എസ്.ഐ. വിശുദ്ധ കുര്‍ബാന ഷിക്കാഗോ മാര്‍ത്തോമ്മാ ദേവാലയത്തിലും അര്‍പ്പിച്ചു. ഇരു സഭകളിലേയും വിശ്വാസ സമൂഹത്തിന് ആത്മീയ അനുഗ്രഹം ചൊരിഞ്ഞ ആരാധനയിലൂടെ ഐക്യത്തിന്റെയും പരസ്പര സാഹോദര്യ ബന്ധത്തിന്റെയും ദര്‍ശനങ്ങളെ സമ്മാനിച്ചു. വൈവിധ്യങ്ങളിലൂടെ ജീവിതം കടന്നുപോകുമ്പോഴും ആരാധനയിലൂടെ സൃഷ്ടാവായ ദൈവത്തോട് ഏകീഭവിക്കുന്നതിന്റെ ആവശ്യക്ത വിളിച്ചോതുന്ന സഭൈക്യദിനം എക്യുമെനിക്കല്‍ ദര്‍ശനങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നതായി മാറി. ആരാധന മദ്ധ്യേ ഇരു വൈദീകരും സഭാ ഐക്യത്തിന്റെ കാതലായ മര്‍മ്മങ്ങളെ പ്രസ്താവിക്കുന്ന തിരുവചന സന്ദേശങ്ങള്‍ അടങ്ങിയ ദൂത് നല്‍കി. വിശാലമായ എക്യൂമിനിക്കല്‍ ബന്ധത്തിന് മാര്‍ത്തോമ്മാസി.എസ്.ഐ. സി.എന്‍.ഐ സഭാ ഐക്യദിനം മാതൃകയായി വര്‍ത്തിക്കും എന്ന് പ്രത്യാശിക്കുന്നു.