മാൾട്ടയിൽ വിമാനപകടം; അഞ്ചു മരണം

12:13 PM 25/10/2016

വല്ലേറ്റ: ദ്വീപ്​ രാഷ്​ട്രമായ മാൾട്ടയിൽ പറന്നുയരുന്നതി​നിടെ സൈനിക വിമാനം തകർന്നുവീണ്​ അഞ്ചുപേർ മരിച്ചു. മാൾട്ടയിലെ പ്രധാന വിമാനത്താവളത്തിലെ റൺവെക്കടുത്ത്​ ഇന്ന്​ പുലർച്ചെ ഒരു മണിക്കായിരുന്നു അപകടം.

​ഫ്രാൻസ്​ കസ്​റ്റംസി​െൻറ ഉടമസ്​ഥതയിലുള്ള വിമാനം മയക്കുമരുന്ന്​ കടത്തുകാരെ നിരീക്ഷിക്കുന്നതിനായി പുറപ്പെട്ടതായിരുന്നു. മരിച്ച അഞ്ചുപേരും ഫ്രഞ്ച്​ പൗരൻമാരാണെന്ന്​ മാൾട്ടാ സർക്കാർ സ്​ഥിരീകരിച്ചിട്ടുണ്ട്​.

പറന്നുയർന്ന ഉടൻ വിമാനം തകർന്നു വീഴുന്നത്​ കാറിലെ കാമറയിൽ പതിയുകയും ​ചെയ്​തു​. സംഭവത്തെ തുടർന്ന്​ വിമാനത്താവളം അനിശ്​ചിതകാലത്തേക്ക്​ അടച്ചിട്ടു.