മിസൈൽ ടെക്​നോളി നിയ​ന്ത്രണ ​​സമിതിയിൽ ഇന്ത്യക്ക്​ അംഗത്വം ലഭിച്ചേക്കും

05:45pm 26/06/2016
download
ന്യൂഡൽഹി: ആണവ വിതരണ ​ഗ്രൂപ്പിൽ അംഗമാവാനുള്ള ശ്രമം പരാജയപ്പെ​െട്ടങ്കിലും മിസൈൽ ടെക്​നോളി നിയ​ന്ത്രണ ​​സമിതിയിൽ (എം.ടി.സി.ആർ) അംഗമാവാനുള്ള ശ്രമങ്ങളുമായി ഇന്ത്യ മുന്നോട്ട്​. അംഗത്വത്തിനുള്ള യോഗ്യതാ പത്രം വിദേശകാര്യ സെക്രട്ടറി എസ്​. ജയശങ്കർ തിങ്കളാഴ്​ച 34 അംഗ മിസൈൽ സാ​േങ്കതിക നിയന്ത്രണ സമിതിക്ക്​ കൈമാറും.

ആണവ കയറ്റുമതി നിയന്ത്രിക്കുന്ന എൻ.എസ്​.ജി, എം.ടി.സി.ആർ, ആസ്​ട്രേലിയ ഗ്രൂപ്പ്​, വസനെർ കരാർ എന്നീ ​നാല്​ സമിതികളിൽ അംഗമാവാനാണ്​ ഇന്ത്യയുടെ ശ്രമം. അമേരിക്കയുമായുള്ള ആണവകരാറിന്​ പിന്നാലെയാണ്​ ആണവ സമിതികളിൽ അംഗമാവാനുള്ള ശ്രമം ഇന്ത്യ തുടങ്ങിയത്​. 2015 ഏപ്രിലിൽ ആണവ കരാറിലെ ബാധ്യതാ പ്രശ്​നങ്ങൾ പരിഹരിച്ചതിന്​ ശേഷമാണ്​ ഇന്ത്യ എം.ടി.സി.ആറിൽ അംഗമാവാൻ ശ്രമം തുടങ്ങിയത്​. 2015 ഒക്​ടോബറിൽ ഇന്ത്യ എം.ടി.സി.ആർ അംഗത്വത്തിന്​ ശ്രമിച്ചെങ്കിലും ഇറ്റലിയുടെ എതിർപ്പിനെ തുടർന്ന്​ മുടങ്ങി. കടൽക്കൊലക്കേസിൽ ഉൾപ്പെട്ട നാവികരെ വിട്ടയച്ചതിനെ തുടർന്ന്​ ഇറ്റലിയുടെ പ്രതിഷേധം അടങ്ങി.

നടപടിക്രമങ്ങൾ പൂർത്തിയാക്കിയതോടെ തിങ്കളാഴ്​ച ഇന്ത്യക്ക്​ അംഗത്വം ലഭിക്കുമെന്നാണ്​ പ്രതീക്ഷ. അംഗത്വം ലഭിക്കുന്നതോടെ ഇന്ത്യക്ക്​ നൂതന മിസൈൽ സാ​േങ്കതികവിദ്യയും നിരീക്ഷണത്തിനുള്ള ഡ്രോണുകൾ വാങ്ങാനും കഴിയും.