മീന്‍ വില്‍പ്പനശാലയിലെ രണ്ട് തൊഴിലാളികള്‍ക്ക് കുത്തേറ്റു; ഒരാള്‍ മരിച്ചു

28-03-2016
kathi-kuthu-641e
വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് കൊച്ചി ചമ്പക്കര മാര്‍ക്കറ്റിലെ മീന്‍ വില്‍പ്പനശാലയിലെ രണ്ട് തൊഴിലാളികള്‍ക്ക് കുത്തേറ്റു. ഒരാള്‍ മരിച്ചു. മറ്റൊരാളെ ഗുരുതര പരിക്കുകളോടെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുക്കി കാമാക്ഷി സ്വദേശി ജിനേഷ്(26) ആണ് മരിച്ചത്. സുഹൃത്തും കാമാക്ഷി സ്വദേശിയുമായ ജോബി(24)യെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ തുരുത്തി അമ്പലത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ബൈജുവെന്നയാളെ മരട് പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നേരത്തെ മീന്‍ വില്‍പ്പനശാലയില്‍ ജോലിചെയ്തിരുന്ന ബൈജുവാണ് ഇരുവരെയും കത്തിക്കു കുത്തിയത്. ഞായറാഴ്ച രാത്രി 10.30നായിരുന്നു സംഭവം. ജിനേഷിന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.