ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്കുള്ള പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മീരാകുമാറിന് ബിഎസ്പി പിന്തുണ നൽകും.എൻഡിഎയുടെ സ്ഥാനാർഥിയേക്കാൾ കഴിവുള്ളതും ജനപിന്തുണയുള്ളതും മീരാകുമാറിനാണെന്ന് മായാവതി പറഞ്ഞു. പ്രതിപക്ഷ സ്ഥാനാർഥിയെ ബിഎസ്പി പിന്തുണയ്ക്കുമെന്നും മായാവതി വ്യക്തമാക്കി.
മീരകുമാറിന്റെ സ്ഥാനാർഥിത്വത്തോട് മായാവതിക്ക് യോജിപ്പാണുള്ളതെന്ന് നേരത്തെ ബിഎസ്പി നേതാവ് സതീഷ് മിശ്ര പറഞ്ഞിരുന്നു. പ്രതിപക്ഷ സ്ഥാനാർഥിയെ നിർണയിക്കാനുള്ള സുപ്രധാന യോഗത്തിൽ സതീഷ് മിശ്രയും പങ്കെടുത്തിരുന്നു. ഡിഎംകെയും മീരാകുമാറിന് പിന്തുണ അറിയിച്ചിട്ടുണ്ട്.