07:50 am 24/5/2017

ജനീവ: ലോകാരോഗ്യ സംഘടനയുടെ പുതിയ ഡയറക്ടർ ജനറലായി മുൻ എത്യോപ്യൻ മന്ത്രി ടെഡ്രോസ് അഡനോം തെരഞ്ഞെടുക്കപ്പെട്ടു. ജനീവയിൽ നടക്കുന്ന ഏഴുപതാമത് ലോകാരോഗ്യ അസംബ്ലിയിലാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്. 2007 മുതൽ ഡബ്ല്യൂഎച്ച്ഒ മേധാവിയായിരുന്ന മാർഗരറ്റ് ചാനിന്റെ പിൻഗാമിയായിട്ടാണ് അഡനോം എത്തുന്നത്.
ജൂലൈ ഒന്നിന് 52 വയസുകാരനായ അഡനോം ഡബ്ല്യൂഎച്ച്ഒ ഡയറക്ടർ ജനറലായി സ്ഥാനമേൽക്കും. അഞ്ചുവർഷമാണ് കാലാവധി. 2005-2012 കാലഘട്ടത്തിൽ എത്യോപ്യയുടെ ആരോഗ്യമന്ത്രിയായിരുന്ന അഡനോം 2012-2016 കാലഘട്ടത്തിൽ രാജ്യത്തിന്റെ വിദേശകാര്യമന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
