മു​ൻ എ​ത്യോ​പ്യ​ൻ മ​ന്ത്രി ടെ​ഡ്രോ​സ് അ​ഡ​നോം ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പു​തി​യ ഡ​യ​റ​ക്ട​ർ ജ​ന​റ​ലാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു

07:50 am 24/5/2017


ജ​നീ​വ: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പു​തി​യ ഡ​യ​റ​ക്ട​ർ ജ​ന​റ​ലാ​യി മു​ൻ എ​ത്യോ​പ്യ​ൻ മ​ന്ത്രി ടെ​ഡ്രോ​സ് അ​ഡ​നോം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ജ​നീ​വ​യി​ൽ ന​ട​ക്കു​ന്ന ഏ​ഴു​പ​താ​മ​ത് ലോ​കാ​രോ​ഗ്യ അ​സം​ബ്ലി​യി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് തീ​രു​മാ​നം എ​ടു​ത്ത​ത്. 2007 മു​ത​ൽ ഡ​ബ്ല്യൂ​എ​ച്ച്ഒ മേ​ധാ​വി​യാ​യി​രു​ന്ന മാ​ർ​ഗ​ര​റ്റ് ചാ​നി​ന്‍റെ പി​ൻ​ഗാ​മി​യാ​യി​ട്ടാ​ണ് അ​ഡ​നോം എ​ത്തു​ന്ന​ത്.

ജൂ​ലൈ ഒ​ന്നി​ന് 52 വ​യ​സു​കാ​ര​നാ​യ അ​ഡ​നോം ഡ​ബ്ല്യൂ​എ​ച്ച്ഒ ഡ​യ​റ​ക്ട​ർ ജ​ന​റ​ലാ​യി സ്ഥാ​ന​മേ​ൽ​ക്കും. അ​ഞ്ചു​വ​ർ​ഷ​മാ​ണ് കാ​ലാ​വ​ധി. 2005-2012 കാ​ല​ഘ​ട്ട​ത്തി​ൽ എ​ത്യോ​പ്യ​യു​ടെ ആ​രോ​ഗ്യ​മ​ന്ത്രി​യാ​യി​രു​ന്ന അ​ഡ​നോം 2012-2016 കാ​ല​ഘ​ട്ട​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യാ​യും സേ​വ​നം അ​നു​ഷ്ഠിച്ചിട്ടുണ്ട്.