മെക്‌സിക്കോയില്‍ ഒരാഴ്ചക്കുളളില്‍ കൊല്ലപ്പെട്ടത് മൂന്ന് കത്തോലിക്കാ വൈദികര്‍

09:03 pm 26/9/2016

പി. പി. ചെറിയാന്‍
Newsimg1_67699943
മെക്‌സിക്കോ സിറ്റി : വെസ്‌റ്റേണ്‍ മെക്‌സിക്കൊ ഹൈവേയുടെ ഓരത്ത് വെടിയേറ്റ് മരിച്ച നിലയില്‍ ഒരു വൈദീകനെ കൂടി കണ്ടെത്തിയതോടെ ഈ ഒരാഴ്ചയില്‍ വെടിയേറ്റു മരിക്കുന്നതു മൂന്നാമത്തെ വൈദികനാണെന്ന് സ്‌റ്റേറ്റ് പ്രോസിക്യൂട്ടര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു

റവ. ഓസെ അല്‍ഫ്രാഡൊ ലോപസ് എന്ന വൈദികന്റെ മൃതദേഹമാണ് ഇന്നലെ വഴിയോരത്ത് കണ്ടെത്തിയത്. പളളിയില്‍ തിങ്കളാഴ്ച തട്ടിക്കൊണ്ടു പോയതായിരുന്നു.

റവ. ഓസെയെ തട്ടികൊണ്ടുപോയ തിങ്കളാഴ്ചയാണ് ഗള്‍ഫ് കോസ്റ്റ് സ്‌റ്റേറ്റിലെ റവ. ക്രൂസില്‍ തലേദിവസം തട്ടികൊണ്ടുപോയ രണ്ടു വൈദികരുടെ വെടിയേറ്റു കൊല്ലപ്പെട്ട മൃതശരീരങ്ങള്‍ കണ്ടെടുത്തത്.

മെക്‌സിക്കോയില്‍ വൈദികര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2006 നുശേഷം മെക്‌സിക്കോയില്‍ മാത്രം 31 വൈദികരെയാണ് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയിട്ടുളളത്. വൈദികര്‍ക്കു നേരെയുളള ആക്രമണം അവസാനിപ്പിക്കണമെന്നു കര്‍ദ്ദിനാള്‍ ആല്‍ബെര്‍ട്ടൊ അധികാരികളോട് ആവശ്യപ്പെട്ടു.