സര്‍ഗം ഓണാഘോഷം കോണ്‍ഗ്രസ്മാന്‍ ആമിബേര ഉദ്ഘാടനം ചെയ്തു

09:05 pm 26/9/2016

– സിജില്‍ പാലക്കലോടി
Newsimg1_68236794
കലിഫോര്‍ണിയ: സാക്രമെന്റോ റീജിയണല്‍ മലയാളി അസോസിയേഷന്‍ (സര്‍ഗം) ഓണാഘോഷം അമേരിക്കന്‍ കോണ്‍ഗ്രസിലെ ഏക ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ്മാനായ ആമി ബേര ഉദ്ഘാടനം ചെയ്തു. മലയാളി സമൂഹത്തിലെ വളര്‍ന്നുവരുന്ന യുവതലമുറ അമേരിക്കന്‍ രാഷ്ട്രീയത്തിലേയ്ക്ക് കടന്നുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം പ്രതിപാദിക്കുകയുണ്ടായി.

അമേരിക്കയിലെ എല്ലാ മലയാളികള്‍ക്കും ഓണാംശസകള്‍ നേര്‍ന്നു. പ്രസിഡന്റ് സിജിന്‍ പാലക്കലോടി അധ്യക്ഷ പ്രസംഗം നടത്തി. കോണ്‍ഗ്രസ്മാന്‍ ആമിബേര, ചെയര്‍മാന്‍ ടോം പഴനില്‍, പ്രസിഡന്റ് സിജില്‍ പാലക്കലോടി, ഇന്‍ഫന്റ് ജീസസ് മിഷ്ന്‍ വികാരി ഫാ. സിബി കുര്യന്‍, ഇന്ത്യന്‍ അമേരിക്കന്‍ അസോസിയേഷന്‍ പ്രസിഡന്റ് വിനോദ് ബാലകൃഷ്ണ, മാവേലിയായി എത്തിയ ജോസ് വര്‍ഗീസ്, വൈസ് ചെയര്‍ ആലീസ് തമ്പി എന്നിവര്‍ നിലവിളക്ക് കൊളുത്തി ഓണാഘോഷം ഉദ്ഘാടനം ചെയ്തു.

ജോര്‍ജ് ആലങ്ങാടന്‍, വിനോദ്, ബൈജു ആന്റണി, സജീവ് പിളള തുടങ്ങിയവരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ 21 ഇനങ്ങളോടുകൂടി വിഭവങ്ങള്‍ എഴുന്നോറോളം അതിഥികള്‍ക്ക് തൂശനിലയില്‍ വിളമ്പിയാണ് ഓണാഘോഷം ആരംഭിച്ചത്. സെല്‍വ ആലങ്ങാടന്റേയും സംഗീത ഇന്ദിര(കള്‍ച്ചറല്‍ കോര്‍ഡിനേറ്റേഴ്‌സ്)യുടെയും നേതൃത്വത്തില്‍ കോര്‍ത്തിണക്കിയ കലാവിരുന്നുകള്‍ ആഘോഷത്തിന്റെ മാറ്റ് കൂട്ടി.

ട്രഷറര്‍ വില്‍സന്‍ നെച്ചിക്കാട്ട്, ജോ. സെക്രട്ടറി മൃദുല്‍ സദാനന്ദന്‍, സെക്രട്ടറി രശ്മി നായര്‍, വൈസ് ചെയര്‍ ആലീസ് തമ്പി, ജോര്‍ജ് പുളിച്ചുമാക്കല്‍, മാത്യു പാലക്കോത്ത്, ബൈജു ആന്റണി, സജി ജോസഫ്, വൈസ്. പ്രസിഡന്റ് സജി മാത്യു തുടങ്ങിയവര്‍ ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.

എംസിമാരായ രമേശ് ഇല്ലിക്കല്‍, ഡിംപിള്‍ ബിജു, റോസ്മി ആലക്കാടന്‍, കൃഷ്ണപ്രിയ നായര്‍ എന്നിവരുടെ ഹൃദ്യമായ അവതരണ മികവ് കലാപരിപാടികളുടെ മാറ്റ് കൂട്ടി. സെക്രട്ടറി രശ്മി നായര്‍ നന്ദി പ്രകാശിപ്പിച്ചു നിര്‍വ്വഹിച്ചു. മാവേലിയെ എഴുന്നളളിച്ചുളള ഘോഷയാത്രയും പുലികളിയും അത്തപ്പൂക്കളവും ഓണസദ്യയും തിരുവാതിരയും മറ്റു കലാപരിപടികളും ഗൃഹാതുരത്വം ഉണര്‍ത്തുന്നതായിരുന്നു.