മെട്രോയ്ക്കു മുന്നില്‍ ചാടി യുവാവ് ജീവനൊടുക്കി

01:08am 01/8/2016

download (1)

ന്യൂഡല്‍ഹി: മെട്രോ സ്റ്റേഷനില്‍ യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി. സുബാഷ് നഗര്‍ മെട്രോ സ്റ്റേഷനിലാണ് സംഭവം. ശനിയാഴ്ച ട്രെയിന്‍ സ്റ്റേഷനിലേക്കു വരുമ്പോള്‍ യുവാവ് മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് അധികൃതര്‍ അറിയിച്ചു.