മെഡിക്കൽ പ്രവേശത്തിന്​ ഇനി ഏകീകൃത പരീക്ഷ

16:01 PM 28/04/2016
download (4)
ന്യൂഡൽഹി: എം.ബി.ബി.എസ്​, ബി.ഡി.എസ്​ പ്രവേശത്തിന്​ ഏകീകൃത പരീക്ഷ (നീറ്റ്) നടത്താൻ സുപ്രീംകോടതി ഉത്തരവ്​. ഇതോടെ സംസ്ഥാന സർക്കാറും, സ്വാശ്രയ മാനേജ്​മെൻറുകളും നടത്തുന്ന മെഡിക്കൽ പ്രവേശ പരീക്ഷ റദ്ദാകും.

രണ്ട്​ ഘട്ടമായി മെയ്​ ഒന്നിനും ജൂലൈ 24 നുമാണ്​ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET) നടക്കുക. മെയ് ഒന്നിന് നടക്കാനിരുന്ന അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് ഒന്നാംഘട്ട പരീക്ഷയായി കണക്കാക്കും. അഖിലേന്ത്യാ എൻട്രൻസിന്​ രജിസ്​റ്റർ ചെയ്യാത്തവർക്ക് ജൂലൈ 24ന് നടക്കുന്ന രണ്ടാംഘട്ട പരീക്ഷക്ക്​ അപേക്ഷിക്കാം. ഫല​പ്രഖ്യാപനം ആഗസ്​റ്റ്​ 17ന്. സെപ്​റ്റംബർ 30 നകം കൗൺസലിങ്​ അടക്കുമുള്ള പ്രവേശ നടപടികൾ പൂർത്തിയാക്കാനും കോടതി ഉത്തരവിട്ടു. സി.ബി.എസ്​.ഇക്കാണ്​ പരീക്ഷ നടത്തിപ്പി​െൻറ ചുമതല.

മെഡിക്കല്‍, ഡെന്‍റല്‍ പ്രവേശനത്തില്‍ രാജ്യവ്യാപകമായി ഏകീകൃത പ്രവേശന പരീക്ഷ (നീറ്റ്) നടത്തുന്നത് വിലക്കിയ മുന്‍ ഉത്തരവ് ഈ മാസം 11ന്​ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. കേസില്‍ പുതുതായി വാദം കേള്‍ക്കാനും അഞ്ചംഗ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കേസ് പരിഗണിച്ചപ്പോൾ ഏകീകൃത പ്രവേശ പരീക്ഷ നടത്താന്‍ തയാറാണെന്ന് കേന്ദ്ര സര്‍ക്കാരും സി.ബി.എസ്.ഇയും ജസ്റ്റീസ് അനില്‍ ആര്‍. ദവെ അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു. ഇന്ന്​ വാദം കേട്ട ശേഷം ഏകീകൃത പരീക്ഷ നടത്താൻ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.