മൊഗാദിഷുവിൽ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു

10:20 am 15/6/2017

മൊഗാദിഷു: സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിൽ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്കു പരിക്കേറ്റു. 20 ഓളം പേരെ ഭീകരർ ബന്ദികളാക്കിയതായും വിവരമുണ്ട്. സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ചതായി പോലീസ് അറിയിച്ചു.

സ്ഫോടക വസ്തുക്കൾ നിറച്ച വാഹനത്തിലെത്തിയ ചാവേർ ആദ്യം ഹോട്ടലിന്‍റെ ഗേറ്റിൽ ഇടിച്ചുകയറ്റുകയായിരുന്നു. പിന്നാലെ സൈനിക വേഷത്തിലെത്തിയ ഭീകരർ ഹോട്ടലിനുള്ളിൽ പ്രവേശിച്ച് വെടിയുതിർത്തു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം അൽക്വയ്ദയുമായി ബന്ധമുള്ള അൽഷബാബ് ഭീകര സംഘടന ഏറ്റെടുത്തിട്ടുണ്ട്.