08:29 am 11/6/2017
മോസ്കോ: തെക്കുകിഴക്കൻ മോസ്കോയിലെ ക്രാറ്റോവോ ഗ്രാമത്തിൽ അക്രമി നാലു പേരെ വെടിവച്ചു കൊന്നു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടേയും നില ഗുരുതരമാണ്.
ക്രാറ്റോവോ സ്വദേശിയായ അക്രമി വീടിന്റെ പരിസരത്തു നിന്നുകൊണ്ട് സമീപവാസികളെ ആക്രമിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പ്രത്യേക സേനയ്ക്ക് നേരെയും ആക്രമണമുണ്ടായി. സേനയ്ക്ക് നേരെ വെടിയുതിർത്ത ഇയാൾ രണ്ടു ഗ്രനേഡുകളും എറിഞ്ഞു.
അക്രമി ഓടി രക്ഷപ്പെട്ടു. ഇയാൾക്ക് വേണ്ടി തെരച്ചിൽ നടത്തുകയാണ് പോലീസ് അറിയിച്ചു. ഇയാൾക്ക് മാനസിക വിഭ്രാന്തിയുണെന്നാണ് അയൽക്കാരുടെ മൊഴി.