മോണിക ഗുര്‍ഡെയുടെ കൊലപാതകം; ഒരാള്‍ അറസ്റ്റില്‍

11-10-2016 12.30AM
Monica_Gurde_760x400പനജി: സുഗന്ധ ദ്രവ്യ ഗവേഷകയും ഫാഷന്‍ ഡിസൈനറുമായ മോണിക ഗുര്‍ഡെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളുരുവിലെ കോട്ടണ്‍പേട്ടില്‍ ഒരു ലോഡ്ജില്‍ വച്ചാണ് പഞ്ചാബ് സ്വദേശിയായ രാജ്കുമാര്‍ സിംഗ് എന്നയാളെ ബംഗളുരു പൊലീസ് അറസ്റ്റ് ചെയ്തത്.
ഗുര്‍ഡെയുടെ മരണശേഷവും അവരുടെ എടിഎം കാര്‍ഡുപയോഗിച്ച് രാജ്കുമാര്‍ സിംഗ് പണം പിന്‍വലിച്ചിരുന്നു. ഇതാണ് ഇയാളുടെ അറസ്റ്റിലേക്ക് നയിച്ചതെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. മഹാരാഷ്ട്രയിലെ ഒറു എടിഎമ്മില്‍ നിന്നാണ് ഇയാള്‍ പണം പിന്‍വലിച്ചത്. കൊലപാതകത്തിന് ശേഷം രാജ്കുമാര്‍ സിംഗ് ഗുര്‍ഡെയുടെ മൊബൈല്‍ ഫോണും എടിഎം കാര്‍ഡുമായി കടന്നുകളയുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഗോവയിലെ വീട്ടില്‍ കൈയ്യും കാലും കെട്ടിയിട്ട് നഗ്‌നമായ നിലയില്‍ മോണിക ഗുര്‍ഡെയുടെ മൃതദ്ദേഹം കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ നാഗ്പുര്‍ സ്വദേശിയായ മോണിക്ക ജൂലൈയിലാണ് സാന്‍ഗോള്‍ഡയില്‍ താമസം തുടങ്ങിയത്. പെര്‍ഫ്യൂം ഗവേഷണവും വില്‍പനയും ആരംഭിക്കുന്നതിന് മുമ്പ് ഫോട്ടോഗ്രാഫറായാണ് മോണിക്ക ജോലി ചെയ്തിരുന്നത്.