മോഷ്ടാക്കളുടെ ആക്രമണത്തില്‍ വൃദ്ധയും മകന്റെ ഭാര്യയും കൊല്ലപ്പെട്ടു

10.44 PM 27/10/2016
murder_0709
ലക്‌നോ: മോഷ്ടാക്കളുടെ ആക്രമണത്തില്‍ വൃദ്ധയും മകന്റെ ഭാര്യയും കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ അലിഗഡില്‍ ക്വാര്‍സി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ശാന്തി ശര്‍മ (75), ശശി ശര്‍മ (52) എന്നിവരാണ് കൊല്ലപ്പെട്ടത്.

കൊലയാളികള്‍ വീട്ടില്‍നിന്ന് പണവും സ്വര്‍ണവും കവര്‍ന്നു. ഏഴു ലക്ഷം രൂപയും ആഭരണങ്ങളും മോഷ്ടിക്കപ്പെട്ടതായാണ് പ്രാഥമിക കണക്ക്. സംഭവം നടക്കുമ്പോള്‍ കൊല്ലപ്പെട്ടവര്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ആരെയും ഇതേവരെ അറസ്റ്റ് ചെയ്തിട്ടില്ല.