മർത്തോമ സൗത്ത് വെസ്റ്റ് റീജയൺ കോൺഫറൻസ് മാർച്ച് 18, 19 ഒക്കലഹോമയിൽ

പി .പി .ചെറിയാൻ

unnamed

ഒക്കലഹോമ ∙ നോർത്ത് അമേരിക്കാ– യൂറോപ്പ് മർത്തോമാ ഭദ്രാസനം, സൗത്ത് വെസ്റ്റ് റീജിയൻ സന്നദ്ധ സുവിശേഷക സംഘം, സേവികാസംഘം, യുവജനസഖ്യം സംയുക്ത ദ്വിദിന സമ്മേളനം മാർച്ച് 18, 19 തീയതികളിൽ ഒക്കലഹോമ ബഥനിയിൽ നടത്തുന്നു.നോട്ട് വിത്ത് ഔട്ട് മൈ നൈബർ(Not with out my Neighbour) എന്നതാണ് കോൺഫറൻസ് മുഖ്യ ചർച്ചാ വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്. ഒക്കലഹോമ മർത്തോമ ചർച്ച് സന്നദ്ധ സുവിശേഷക സംഘമാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.കരോൾട്ടൺ മാർത്തോമ ഇടവക വികാരിയും ബൈബിൾ പണ്ഡിതനും വാഗ്മിയുമായ റവ. സാം മാത്യുവാണ് കോൺഫറൻസിലെ മുഖ്യ വിഷയാവതാരകൻ. ഡാലസ്, ഹൂസ്റ്റൺ, ഒക്കലഹോമ, ഓസ്റ്റിൻ തുടങ്ങിയ ഇടവകകളിൽ നിന്നുളള വികാരിമാരും അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുത്തു. ഒക്കലഹോമ വികാരി റവ. തോമസ് കുര്യന്റെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ മുൻ കൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : റവ. തോമസ് കുര്യൻ : 405 361 8738 ചാക്കോ തോമസ് :405 627 8101