യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ട്രംപ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി

09:38am 20/7/2016

download (2)

ക്ലീവ്‌ലന്‍ഡ്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി. ക്ലീവ്‌ലന്‍ഡില്‍ നടന്ന ചതുര്‍ദിന റിപ്പബ്ലിക്കന്‍ കണ്‍വന്‍ഷനിലായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. സ്ഥാനാര്‍ഥിത്വത്തിന് ആവശ്യമായ 1237 വോട്ടുകള്‍ നേടിയാണ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ ശക്തമായി പോരാടുമെന്നും നിങ്ങളുടെ പ്രതീക്ഷയ്ക്ക് ഭംഗംവരുത്തില്ലെന്നും ട്രംപ് പിന്നീട് ട്വിറ്ററില്‍ കുറിച്ചു.

നീണ്ട ഒരു വര്‍ഷത്തെ ക്യാമ്പയിനു ശേഷമാണ് ട്രംപിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തത്. 50 സംസ്ഥാനങ്ങളില്‍നിന്നായി 5000 പ്രതിനിധികളാണ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്. ട്രംപിന്റെ നോമിനേഷന്‍ തടയാന്‍ ട്രംപ് വിരുദ്ധര്‍ കണ്‍വന്‍ഷനില്‍ ശ്രമിച്ചെങ്കിലും അട്ടിമറി ശ്രമം നടന്നില്ല. ട്രംപിനെതിരേ ആവശ്യമെങ്കില്‍ വോട്ടു ചെയ്യാന്‍ ഡെലിഗേറ്റുകളെ അനുവദിക്കുന്ന തരത്തില്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്ന വിമതരുടെ ആവശ്യം ശബ്ദവോട്ടോടെ തള്ളി.