യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഗവ. പ്ലീഡര്‍ അറസ്റ്റില്‍

12.37 AM 15-07-2016
Kollam-Peedanam
കൊച്ചിയില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ ഗവ. പ്ലീഡര്‍ അറസ്റ്റിലായി. ധനേഷ് മാത്യു മാഞ്ഞൂരാന്‍ (37) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി ഏഴരയോടെ ഉണ്യാട്ട് ലെയിനിലാണ് കേസിന് ആസ്പദമായ സംഭവം. ഞാറയ്ക്കല്‍ സ്വദേശിനിയായ യുവതിയ ധനേഷ് കടന്നു പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതി ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി. ഇതോടെ ഇയാള്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ പിന്‍തുടര്‍ന്ന് ഇയാളെ പിടികൂടി പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. യുവതിയുടെ മൊഴിയെടുത്തു. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. കേരള കോണ്‍ഗ്രസ് നോമിനിയായാണ് ധനേഷ് ഗവ. പ്ലീഡറായത്.