08:00 am 11/5/2017
ന്യൂഡല്‍ഹി: കാഷ്മീരി യുവ സൈനികൻ ഉമര്‍ ഫയാസിനെ കൊന്നവരോട് പകരംചോദിക്കുമെന്ന് സൈന്യം. ഇക്കാര്യം ഫയാസിന്റെ കുടുംബത്തിന് ഉറപ്പ് നൽകുകയാണ്. ഈ ക്രൂരകൃത്യം ചെയ്തവരെ വെറുതെവിടില്ലെന്ന് ലഫ്. ജനറൽ അഭയ് കൃഷ്ണ പറഞ്ഞു.
ജമ്മുകാഷ്മീരിലെ ഷോപ്പിയാനിലെ ഹെർമൻ പ്രദേശത്ത് ബുധനാഴ്ച പുലർച്ചെയാണ് ഫയാസിനെ (22) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശരീരമാസകലം വെടിയുണ്ട തറച്ചനിലയിലായിരുന്നു മൃതദേഹം. ബന്ധുവിന്റെ കല്യാണ ചടങ്ങിൽ സംബന്ധിക്കാനെത്തിയ ഫയാസിനെ ഭീകരർ ബാത്പുരയിൽനിന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. തെക്കൻ കാഷ്മീരിലെ കുൽഗാം സ്വദേശിയാണ് ഫയാസ്.
ചൊവ്വാഴ്ച രാത്രിമുതല്‍ ഫയാസിനെ കാണാതായിരുന്നു. എന്നാല്‍ കുടുംബാംഗങ്ങള്‍ ഈ വിവരം അധികൃതരെ അറിയിച്ചിരുന്നില്ല. ഭീകരര്‍ അദ്ദേഹത്തെ മോചിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. എന്നാല്‍ ബുധനാഴ്ച പുലര്‍ച്ചെയോടെ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.