യു.എസ്. സുപ്രീം കോടതി ജഡ്ജിയായി മെറിക്ക് ഗാര്‍ലന്റിനെ നോമിനേറ്റു ചെയ്തു

08:33am 19/3/2016

പി.പി.ചെറിയാന്‍

unnamed
വാഷിംഗ്ടണ്‍ ഡി.സി.: യു.എസ്. സുപ്രീം കോടതി ജഡ്ജിയായി മെറിക്ക് ഗാര്‍ലന്റിനെ പ്രസിഡന്റ് ഒബാമ നോമിനേറ്റു ചെയ്തു.

അവസാന നിമിഷം വരെ ഉദ്യോഗം നിലനിര്‍ത്തിയ സുപ്രീം കോടതി ജഡ്ജി നിയമനത്തില്‍ മുന്നംഗ പാനലില്‍ ഉണ്ടായിരുന്ന ഇന്ത്യന്‍ വംശജനും ഡി.സി. സര്‍ക്യൂട്ട് യു.എസ്. കോര്‍ട്ട് അപ്പീല്‍ ജഡ്ജിയുമായ ശ്രീനിവാസന്‍ പുറത്തായി.

മാര്‍ച്ച് 16 ബുധനാഴ്ച മെറില്‍ ഗാര്‍ലന്റിനെ നോമിനേറ്റ് ചെയ്ത നിമിഷങ്ങള്‍ക്കകം റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിഷേധവുമായി രംഗത്തെത്തി.

നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ക്കു മാത്രമാണ് പുതിയ ജഡ്ജിയെ നോമിനേറ്റു ചെയ്യാന്‍ അധികാരമുള്ളൂവെന്ന് സെനറ്റ് മെജോറിട്ടി ലീഡര്‍ മിച്ച് മെക്കോണല്‍, ജുഡീഷ്യറി കമ്മറ്റി ചെയര്‍മാന്‍ ചക്ക ഗ്രോസിലി എന്നിവര്‍ അഭിപ്രായപ്പെട്ടു.

ഒബാമയുടെ നാമനിര്‍ദ്ദേശം നിര്‍ഭാഗ്യകരമായി എന്നാണ് വുമണ്‍സ് നാഷ്ണല്‍ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ടെറി ഒനീല്‍ പ്രതികരിച്ചത്.

ഒബാമയുടെ സുപ്രീം കോടതി ജഡ്ജി നിയമനം നവംബറില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ചൂടേറിയ വാഗ്വാദങ്ങള്‍ക്ക വഴിയൊരുക്കും.