യു.ഡി.എഫിലെ ചിലർ ഗൂഢാലോചന നടത്തിയെന്ന്​ മാണി

05:39 pm 14/08/2016
download (4)
കോട്ടയം: യു.ഡി.എഫിലെ ചിലർ ശത്രുക്കൾക്കൊപ്പം ചേർന്ന്​ പാർട്ടിയെ ഒറ്റപ്പെടുത്താൻ ഗൂഢാലോചന നടത്തിയതായി കേരള കോ​ൺഗ്രസ്​ ചെയർമാൻ കെ.എം മാണി. കോട്ടയത്ത്​ ചേർന്ന കേരള കോൺഗ്രസി​െൻറ സംസ്​ഥാന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊടുത്ത സ്​നേഹം തിരിച്ച്​ ലഭിച്ചില്ല. പാർട്ടിക്ക്​ കിട്ടിയ സ്വീകാര്യത പലർക്കും തലവേദന സൃഷ്​ടിച്ചു. എതിരാളികൾ കൂടിയതുകൊണ്ട്​ ജോലി ഭാരം കൂടി. മുന്നണി വിട​ാനെടുത്ത തീരുമാനത്തിൽ ഒരു വിഭാഗത്തിൽ നിന്നും എതിർപ്പ്​ ഉയർന്നില്ല. കൂടെ നിന്നവർ ശത്രുക്കളാകു​ന്നുവെന്ന്​ കണ്ടപ്പോഴാണ്​ മുന്നണി വിട്ടത്​. മുന്നണിയില്‍ തങ്ങള്‍ പരാതികള്‍ ബോധിപ്പിച്ചില്ലെന്ന്​ പറയുന്നത് സത്യമല്ല. പറയേണ്ട സന്ദര്‍ഭങ്ങളില്‍ പറയേണ്ട സ്ഥലങ്ങളില്‍ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. പൊതുവഴിയിൽ വിഴുപ്പലക്കുന്ന പണി ഞങ്ങൾക്കില്ല. വഴിനീളെ പരാതി പറഞ്ഞ് നടന്നില്ല എന്നത് തങ്ങളുടെ മാന്യതയാണ്, ദൗര്‍ബല്യമല്ല. കർഷകരും ​തൊഴിലാളികളും പാർട്ടിയെ കൈവിടില്ല. മുന്നണിവിട്ട തങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ ഒറ്റയ്ക്ക് നിന്ന് പ്രവര്‍ത്തിക്കും. അതിന് തങ്ങള്‍ക്ക് പേടിയില്ലെന്നും എന്‍.ഡി.എയിലേക്ക് പോകുന്ന കാര്യം അജണ്ടയില്‍ ഇല്ലെന്നും മാണി മാണി കൂട്ടിച്ചേർത്തു.