മധ്യവയസ്‌കയെ സഹോദരന്‍മാര്‍ ചേര്‍ന്ന് വെട്ടിക്കൊന്നു

05: 40 pm 14/8/22016
download (5)
കൗസംബി: മധ്യവയസ്‌കയെ സഹോദരന്‍മാര്‍ ചേര്‍ന്ന് വെട്ടിക്കൊന്നു. ഉത്തര്‍പ്രദേശിലെ മന്‍ജാന്‍പുര്‍ പ്രദേശത്താണ് സംഭവം. സുബിഹിതി ദേവി എന്ന 40കാരിയാണ് കൊല്ലപ്പെട്ടത്. സഹോദരന്‍മാരായ സുരേഷും നരേഷും ചേര്‍ന്നാണ് ഇവരെ കൊലപ്പെടുത്തിയത്. മഴു ഉപയോഗിച്ച് ഇവര്‍, വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്ത് സുബിഹിതിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്നു പോലീസ് അറിയിച്ചു.

കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. മൃതദേഹം പോലീസ് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.