യേശുദാസ് ജോര്‍ജ് പ്രസിഡന്റായി മാര്‍ക്കിന് പുതിയ നേതൃത്വം

09:58am 29/2/2/016

ജോയിച്ചന്‍ പുതുക്കുളം
MARC_pic
മികച്ച പ്രഭാഷകനും സംഘാടകനുമായ യേശുദാസ് ജോര്‍ജ് പ്രസിഡന്റായി അനുഭവസ്ഥരേയും യുവാക്കളേയും സമന്വയിപ്പിച്ചുകൊണ്ടുള്ള മാര്‍ക്കിന്റെ പുതിയ നേതൃത്വം ചുമതലയേറ്റു. ഷാജന്‍ വര്‍ഗീസ് (വൈസ് പ്രസിഡന്റ്), റോയി ചേലമലയില്‍ (സെക്ര’റി), ജയ്‌മോന്‍ സ്‌കറിയ (ജോയിന്റ് സെക്ര’റി), ഷാജു മാത്യു (ട്രഷറര്‍), സണ്ണി കൊ’ുകാപ്പള്ളില്‍ (ജോയിന്റ് ട്രഷറര്‍), ജോ ചിറയില്‍ (ഓര്‍ഗനൈസിംഗ് സെക്ര’റി) എിവരാണ് എക്‌സിക്യൂ’ിവിലെ ഇതര അംഗങ്ങള്‍.

മാക്‌സ് ജോയി (ഓഡിറ്റര്‍), ജോര്‍ജ് ഒറ്റപ്ലാക്കല്‍ (പി.ആര്‍.ഒ), സ്‌കറിയാക്കു’ി തോമസ്, വിജയന്‍ വിന്‍സെന്റ്, സാം തുണ്ടിയില്‍, ജോസ് കല്ലിടുക്കില്‍ (ഉപദേശകസമിതി അംഗങ്ങള്‍), റെജിമോന്‍ ജേക്കബ്, സനീഷ് ജോര്‍ജ് (എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്റേഴ്‌സ്), ഷൈനി ഹരിദാസ്, സമയാ ജോര്‍ജ്, ജനിമോള്‍ ജേക്കബ്, ലൂക്കോസ് ജോസഫ് (എന്റര്‍ടൈന്‍മെന്റ് കമ്മിറ്റി അംഗങ്ങള്‍) എിവര്‍ ഉള്‍പ്പെടുതാണ് പുതിയ എക്‌സിക്യൂ’ീവ് കമ്മിറ്റി.

ജനുവരി 9-ന് ചിക്കാഗോയില്‍ വച്ച് നടത്തപ്പെ’ മാര്‍ക്ക് കുടുംബ സംഗമത്തില്‍ വച്ചാണ് പുതിയ ഭരണസമിതി ചുമതലയേറ്റത്.

മികച്ച രീതിയില്‍ നടത്തിവരു മാര്‍ക്കിന്റെ വിദ്യാഭ്യാസ സെമിനാറുകളിലെ പങ്കാളിത്തം ഇനിയും വര്‍ദ്ധിപ്പിക്കുക, കൂടുതല്‍ ആയുഷ്‌കാല അംഗങ്ങളെ ഉള്‍പ്പെടുത്തി സംഘടനയെ ശക്തിപ്പെടുത്തുക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് റൈസിംഗ് സംഘടിപ്പിക്കുക, സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ അംഗങ്ങളിലെത്തിക്കാന്‍ ഇ-ബുള്ളറ്റിന്‍ ആരംഭിക്കുക, വിവിധ മെഡിക്കല്‍ പ്രൊഫഷനുകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി മലയാളി സമൂഹത്തിനായി ഹെല്‍ത്ത് കെയര്‍ അഡൈ്വസറി ബോര്‍ഡിന് രൂപം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടുകൂടിയുള്ള പ്രവര്‍ത്തനമാണ് പുതിയ എക്‌സിക്യൂ’ീവ് വിഭാവനം ചെയ്യുത്.

മാര്‍ക്കിന്റെ അംഗത്വസമാഹരണ സംരംഭത്തില്‍ മലയാളികളായ എല്ലാ റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകളും സഹകരിക്കണമെും, മാര്‍ച്ച് 5-ന് ശനിയാഴ്ച നടത്തു വിദ്യാഭ്യാസ സെമിനാറിലേക്ക് ഇനിയും രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഉടന്‍ രജിസ്‌ട്രേഷന്‍ നടത്തി സീറ്റ് ഉറപ്പുവരുത്തണമെും പുതിയ പ്രസിഡന്റ് യേശുദാസ് ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. സെക്ര’റി റോയി ചേലമലയില്‍ അറിയിച്ചതാണിത്.