രാജാകൃഷ്ണമൂര്‍ത്തിയുടെ തിരഞ്ഞെടുപ്പു ഫണ്ടു സമാഹരണം ഡാളസ്സില്‍ വന്‍ വിജയം

12.49 AM 08-08-2016
unnamed (2)പി.പി. ചെറിയാന്‍

ഡാളസ്: ഇല്ലിനോയ്ണ്ടസ് 8വേ കോണ്‍ഗ്രസ് ഡിസ്ട്രിക്റ്റില്‍ നിന്നും യു.എസ്.കോണ്‍ഗ്രസ്സിലേക്ക് ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന രാജാകൃഷ്ണമൂര്‍ത്തിക്ക് ഡാളസ് ഇന്ത്യന്‍ണ്ടഅമേരിക്കന്‍ കമ്മ്യൂണിറ്റി സ്വീകരണം നല്‍കി.

തിരഞ്ഞെടുപ്പു ഫണ്ടു സമാഹരണവുമായാണ് കൃഷ്ണമൂര്‍ത്തി ഡാളസ്സിലെത്തിയത്. ആഗസ്റ്റ് 3ന് കോളിവില്ലയില്‍ ഡോ.പ്രസാദ് തോട്ടകൂറയുടെ അദ്ധ്യക്ഷതയിലാണ് സ്വീകരണ സമ്മേളനവും ബാങ്ക്വറ്റും സംഘടിപ്പിച്ചത്.

യു.എസ്. പ്രസിഡന്റ് ബരാക്ക് ഒബാമയുടെ എന്‍ഡോഴ്ണ്ടസ്ണ്ടമെന്റ് ലഭിച്ച കൃഷ്ണമൂര്‍ത്തി സാധാരണക്കാരുടെ വേദന തൊട്ടറിഞ്ഞ വ്യക്തിയാണെന്നും, ബാല്യക്കാലം മുതല്‍ സാമൂഹ്യ സേവനരംഗത്തുള്ളവരുടേയും ഫുഡ്സ്റ്റാബിന്റേയും ആനുകൂല്യം നേടി ജീവിതം നയിക്കേണ്ടി വന്ന സാഹചര്യം കൃഷ്ണമൂര്‍ത്തിയുടെ സ്വഭാവവല്‍ക്കരണത്തില്‍ നിര്‍ണ്ണായകസ്വാധീനം ചെലുത്തിയിരുന്നതായും പ്രസാദ് തോട്ടക്കൂറ പറഞ്ഞു.

മൂന്നു വയസ്സുള്ളപ്പോള്‍ മാതാപിതാക്കളോടൊപ്പം ന്യൂഡല്‍ഹിയില്‍ നിന്നും ബഫല്ലോയിലേക്ക് കുടിയേറിയ കൃഷ്ണമൂര്‍ത്തി പ്രിന്‍സ്റ്റണ്‍, ഹാര്‍വാര്‍ഡ് ലൊ സ്ണ്ടക്കൂള്‍ണ്ട എന്നിവിടങ്ങളില്‍ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയത്.

ഡോ. പ്രസാദ് തോട്ടക്കൂറ, സി.സി. തിയോഫിന്‍, എം.വി.എല്‍. പ്രസാദ്, പോള്‍ പാണ്ഡ്യന്‍, ശ്രീധര്‍ തുടങ്ങിയവരാണ് സമ്മേളനം സംഘടിപ്പിക്കുവാന്‍ നേതൃത്വം നല്‍കിയത്. ഡാളസ് ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റിയുടെ സഹകരണത്തിന് കൃഷ്ണമൂര്‍ത്തി നന്ദി രേഖപ്പെടുത്തുകയും, തിരഞ്ഞെടുപ്പു വിജയത്തിന് എല്ലാവരുടേയും പ്രാര്‍ത്ഥന അഭ്യര്‍ത്ഥിക്കുകയും ചെയ്തു.